• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'വഹാബ് സാഹിബിന്റെ വായടപ്പന്‍ വിശദീകരണം ഗംഭീരം': പിന്തുണച്ച് കെ.എസ് ഹംസ

'ശശി തരൂരിനെ ഫാസിസ്റ്റ് ആക്കാന്‍ ശ്രമിച്ചത് പോലെ തന്നെയാണ്, പി.വി.വഹാബിനെ കമ്മ്യുണിസ്റ്റ് ആക്കാനുള്ള ചരട് വലിയും എന്ന് വേണം കരുതാന്‍.'

news18-malayalam
Updated: September 13, 2019, 11:30 PM IST
'വഹാബ് സാഹിബിന്റെ വായടപ്പന്‍ വിശദീകരണം ഗംഭീരം': പിന്തുണച്ച് കെ.എസ് ഹംസ
പി വി അബ്ദുൾ വഹാബ് എംപി
news18-malayalam
Updated: September 13, 2019, 11:30 PM IST
മലപ്പുറം: ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുൽ വഹാബിന്റെ  സർക്കാർ അനുകൂല  പ്രസ്താവനയെ പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ.  ഫേസ്ബുക്ക് പോസ്റ്റിലാണ് ഹംസ വഹാബിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

പോത്തുകൽ ക്യാംപിലെ ഓണാഘോഷത്തിനിടെ പി വി അബ്ദുൽ വഹാബ് നടത്തിയ പ്രസംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ഈ പ്രളയകാലത്ത് നിലമ്പൂരിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും കഴിഞ്ഞ തവണ ഇപ്രകാരം ആയിരുന്നില്ലെന്നുമായിരുന്നു വഹാബിന്റെ  വാക്കുകൾ.

കുറിപ്പ് പൂർണരൂപത്തിൽ

പി.വി.വഹാബും
ശശി തരൂരും

പി.വി.വഹാബ് സാഹിബിന്റെ വായടപ്പന്‍ വിശദീകരണം ഗംഭീരം!

Loading...

വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിച്ചവരുടെയും തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിച്ചവരുടെയും ചങ്കില്‍ തുളഞ്ഞു കയറിയ ചാട്ടുളിയാണത്.

എന്നാല്‍ പി.വി.യുടെ വാക്കിലും പ്രവൃത്തിയിലും കണ്ടുവരുന്ന നിഷ്‌കപടത ഇനിയും തുടരട്ടെ...
അതെ, ആ നിഷ്‌കളങ്കതയും നിഷ്‌കപടതയുമാണ് പി.വി.പഹാബ്. വാക്കുകള്‍ക്ക് എണ്ണ പുരട്ടി പറയാനറിയാത്ത പച്ചമനുഷ്യന്‍ -

'പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്ത് ' വരുമ്പോളോര്‍ക്കുക, ഈ കപട ലോകത്തെ ആത്മാര്‍ത്ഥ ഹൃദയങ്ങളെല്ലാം അവസാന പരാജയം അനുഭവിച്ചവരല്ല.

ശശി തരൂരിനെ ഫാസിസ്റ്റ് ആക്കാന്‍ ശ്രമിച്ചത് പോലെ തന്നെയാണ്, പി.വി.വഹാബിനെ കമ്മ്യുണിസ്റ്റ് ആക്കാനുള്ള ചരട് വലിയും എന്ന് വേണം കരുതാന്‍.
ചിലര്‍ക്ക് മുത്തി ചത്താലൊഴിയുന്ന കട്ടിലാണ് ലക്ഷ്യമെങ്കില്‍, കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഓടുന്നവര്‍ക്ക് വഴിയിലെ വൈതരണികള്‍ മാത്രമായിരിക്കാം ലക്ഷ്യം.

ഒറ്റ വിശദീകരണത്തോടെ എല്ലാവരേയും പരി ഹാസ്യരാക്കുകയായിരുന്നു വഹാബ് സാഹിബ്.
ഒപ്പം തകര്‍ന്ന് വീണത്,cpm ന്റെ മോഹക്കോട്ടയും.
വ്യാവസായിക ലോകത്ത് വെന്നിക്കൊടി പാറിക്കുമ്പോഴും ആത്മാവില്‍ അലയൊടുങ്ങാത്ത പച്ചക്കൊടിയുടെ സ്വാധീനത്താല്‍ പൊതുരംഗത്ത് വന്ന പി.വി.അബ്ദുള്‍ വഹാബ് സാഹിബ് സയ്യിദ് പാണക്കാട് ഹൈദരലി തങ്ങളുടെ അജയ്യമായ നേതൃത്വത്തിന്‍ കീഴില്‍ ഹരിത പതാകയുമേന്തി മുന്നിലുണ്ടാകും, പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ .
പൊതുപ്രവര്‍ത്തന രംഗത്ത് കാപട്യവും കളങ്കവുമില്ലാത്ത മാവേലി മന്നന്മാരെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ എന്നും വാമന രൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നന്മയുടെ നല്ലോണങ്ങള്‍ തിരിച്ചു വരുന്നുവെന്നത് ശുഭസൂചകമത്രെ!

കെ.എസ് ഹംസ
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

Also Read വഹാബിന്റെ പ്രസ്താവനയിൽ ലീഗിൽ ഭിന്നത രൂക്ഷം; എതിർപ്പ് പരസ്യമാക്കി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...