HOME /NEWS /Kerala / തെരഞ്ഞെടുപ്പ് പ്രവർത്തനം: കോണ്‍ഗ്രസ് ശൈലിക്കെതിരേ മുസ്ലീം ലീഗിൽ അമർഷം

തെരഞ്ഞെടുപ്പ് പ്രവർത്തനം: കോണ്‍ഗ്രസ് ശൈലിക്കെതിരേ മുസ്ലീം ലീഗിൽ അമർഷം

muslim league new

muslim league new

വടകരയിൽ ലീഗിന്‍റെ ബിനാമിയാണ് മുരളീധരനെന്ന ആരോപണത്തെ പ്രതിരോധിക്കാൻ ഒരു കോൺഗ്രസ് നേതാവ് പോലും രംഗത്തെത്തിയില്ലെന്ന് വിമർശനം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കോഴിക്കോട്: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിർജീവമായിരുന്നുവെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തിൽ വിമർശനം. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആത്മാർഥതയോടെ പങ്കെടുത്തില്ലെന്നാണ് ലീഗ് പ്രവർത്തകസമിതി യോഗത്തിൽ വിമർശനം ഉയർന്നത്. ഈ രണ്ടു മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തരും നേതാക്കളും ഒട്ടുമിക്ക സമയവും രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലായിരുന്നു ചെലവഴിച്ചത്. ഒരുഘട്ടത്തിൽ കോഴിക്കോട്ടെയും വടകരയിലെയും പ്രചാരണം ലീഗിന് ഏറ്റെടുക്കേണ്ടിവന്നു. താഴേത്തട്ടിൽ പ്രവർത്തിച്ചത് ലീഗ് ആയിരുന്നു. ലീഗിന് സ്വാധീമുള്ളതുകൊണ്ടാണ് ഇവിടെ രണ്ടിടത്തും ചിട്ടയായ പ്രവർത്തനം നടത്താൻ യുഡിഎഫിന് സാധിച്ചതെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.

    വടകരയിൽ ലീഗിന്‍റെ ബിനാമിയാണ് മുരളീധരനെന്ന ആരോപണത്തെ പ്രതിരോധിക്കാൻ ഒരു കോൺഗ്രസ് നേതാവ് പോലും രംഗത്തെത്തിയില്ല, കോഴിക്കോട്ട് എം.കെ. രാഘവനെതിരെ അഴിമതി ആരോപണം ഉയർന്നിട്ടും അലസത മാറ്റാൻ കോൺഗ്രസുകാർ തയ്യാറായില്ല- ഇങ്ങനെ പോകുന്നു ലീഗ് പ്രവർത്തകസമിതിയോഗത്തിലെ വിമർശനങ്ങൾ. വടകരയിൽ മുരളീധരൻ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിലയിരുത്തി.

    കാന്തപുരത്തിനെതിരേ സമസ്ത; ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി പദവി വ്യാജമെന്ന് ആരോപണം

    വടകരയില്‍ യു.ഡി.എഫ് വിജയം ലീഗ് അഭിമാനപ്രശ്‌നമായാണ് എടുത്തത്. അത് പ്രചാരണത്തിലും പ്രതിഫലിച്ചു. കോഴിക്കോടും വടകരയിലും പ്രചാരണ രംഗത്ത് കോണ്‍ഗ്രസ്സിന് വീഴ്ചയുണ്ടായി. പലിയടങ്ങളിലും പ്രചാരണം മുസ്ലിം ലീഗ് സ്വന്തം നിലയില്‍ ഏറ്റെടുക്കേണ്ടിവന്നു. ചില പരാതികള്‍ തുടക്കത്തിലുണ്ടായിരുന്നുവെന്നും പിന്നീട് പരിഹരിച്ചുവെന്നും യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബി.ജെ.പിവോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ലീഗ് തള്ളി. പരാജയം ഉറപ്പാകുമ്പോഴാണ് സി.പി.എം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bogus vote, Election work, K muraleeshdaran, Kozhikode, Ldf, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Loksabha polls, Muslim league, Narendra modi, Nda, Udf, Vadakara, ഉമ്മൻചാണ്ടി, കുമ്മനം രാജശേഖരൻ, കോൺഗ്രസ്, നരേന്ദ്ര മോദി, പിണറായി വിജയൻ, മുസ്ലീം ലീഗ്, യുഡിഎഫ്, രമേശ് ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019