'ഏതോ സ്കൂളില്‍ ഒരു കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ പേരില്‍ എയ്ഡഡ് സ്കൂളുകളില്‍ മാളം ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്': KPA മജീദ്
വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

കെ.പി.എ മജീദ്
- News18 Malayalam
- Last Updated: February 10, 2020, 4:22 PM IST
കോഴിക്കോട്: ബത്തേരി സർവജന സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിവാദപരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഏതോ സ്കൂളില്‍ ഒരു കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ പേരില്‍ എയ്ഡഡ് സ്കൂളുകളില്‍ മാളം ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്നായിരുന്നു മജീദിന്റെ പ്രസംഗം.
വയനാട്ടില്‍ ക്ളാസ് മുറിയില്‍ കുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശോധനകളോടായിരുന്നു മജീദിന്റെ വിമര്‍ശനം. മുസ്ലിം ലീഗ് അധ്യാപക സംഘടനയായ കെഎസ് ടി യുവിന്റെ സമ്മേളന വേദിയിലായിരുന്നു പ്രസംഗം. മാനേജ്മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെയും നിശിതമായ വിമർശനമാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നടത്തിയത്. Also read: കടവൂർ ജയൻ വധം: BJP മുൻ നേതാവിനെ വധിച്ച കേസിൽ 9 RSSകാർക്ക് ജീവപര്യന്തം കഠിനതടവ്
മാനേജ്മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടൽ മുഖ്യമന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു. എന്നാൽ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി കെപിഎ മജീദ് രംഗത്തെത്തി. കെ.എസ്.ടി.യു സമ്മേളനത്തിലെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് കെ പി എ മജീദിന്റെ വിശദീകരണം.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സ്കൂൾ മാനേജ്മെന്റുകൾ നൽകിയ സേവനങ്ങൾ മറന്നുകൊണ്ട് അവരെ വേട്ടയാടുന്ന പിണറായി സർക്കാറിന്റെ സമീപനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്ന് മജീദ് പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളിലാണ് വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചത്. ആ സംഭവത്തിന്റെ പേരിൽ സർക്കാർ സ്കൂളുകൾ നന്നാക്കാനല്ല, എയിഡഡ് സ്കൂളുകളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മജീദ് കുറ്റപ്പെടുത്തി. കാതലായ പ്രശ്നങ്ങൾ മറന്നുകൊണ്ടുള്ള സർക്കാർ നടപടികളെ ചോദ്യം ചെയ്യുമ്പോൾ വാക്കുകൾ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും മജീദ് പറഞ്ഞു.
വയനാട്ടില്‍ ക്ളാസ് മുറിയില്‍ കുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശോധനകളോടായിരുന്നു മജീദിന്റെ വിമര്‍ശനം. മുസ്ലിം ലീഗ് അധ്യാപക സംഘടനയായ കെഎസ് ടി യുവിന്റെ സമ്മേളന വേദിയിലായിരുന്നു പ്രസംഗം. മാനേജ്മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെയും നിശിതമായ വിമർശനമാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നടത്തിയത്.