നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Waqfൽ തുടർ പ്രക്ഷോഭങ്ങളുമായി മുസ്ലിം ലീഗ്; 27ന് കലക്ട്രേറ്റ് മാർച്ച്; ഫെബ്രുവരിയിൽ നിയമസഭയിലേക്ക് പ്രതിഷേധ ധർണ

  Waqfൽ തുടർ പ്രക്ഷോഭങ്ങളുമായി മുസ്ലിം ലീഗ്; 27ന് കലക്ട്രേറ്റ് മാർച്ച്; ഫെബ്രുവരിയിൽ നിയമസഭയിലേക്ക് പ്രതിഷേധ ധർണ

  നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടിയെടുക്കാൻ ലീഗ് മണ്ഡലം ഭാരവാഹികളെ വിശദീകരണം തേടി വിളിപ്പിക്കും

  • Share this:
  മലപ്പുറം: വഖഫ്  (Waqf)വിഷയത്തിലെ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികൾ നിശ്ചയിച്ച് മുസ്ലിം ലീഗ് (Muslim League). ജനുവരി 27ന് എല്ലാ ജില്ലാ കളക്ടറേറ്റിലേക്കും മാർച്ച് നടത്താനും ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് സംഘടിപ്പിക്കാനും മലപ്പുറത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ജില്ലകളിലെ ക്രമീകരണം പത്താം തീയതി പ്രവർത്തക സമിതിക്ക് ശേഷം നിശ്ചയിക്കും. ഇതിന് മുന്നോടിയായിപഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ രാപ്പകൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി എം എ സലാം പറഞ്ഞു.

  "ലീഗ് സ്വന്തം നിലക്ക് സംഘടിപ്പിക്കുന്ന പരിപാടിയായിരിക്കും കളക്ടറേറ്റ് മാർച്ച്. 14 ജില്ലകളിലും ജനുവരി 27 ന് പ്രതിഷേധം സംഘടിപ്പിക്കും. അതിനെ തുടർന്ന് ആണ് നിയമസഭാ മാർച്ച്. ഫെബ്രുവരിയിൽ നിയമസഭാ സമ്മേളനം ചേരുന്ന സമയത്ത് ആണ് ഇത് നടത്തുക. ഇതിന് എല്ലാം മുന്നോടിയായി പ്രാദേശികമായി രാപ്പകൽ ഉപരോധ പരിപാടികൾ നടത്തും. ഇത് മുസ്ലിം ലീഗ് ഒറ്റക്ക് നടത്തുന്ന പരിപാടി ആണ്. "- പി എം എ സലാം പറഞ്ഞു.

  നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പ്രകാരം നടപടി എടുക്കാനും ഉന്നതാധികാര സമിതി യോഗം നിശ്ചയിച്ചു. നാലോ അഞ്ചോ മണ്ഡലങ്ങളിൽ നടപടി വേണ്ടി വരും. അതിന് മുന്നോടിയായിമണ്ഡലം ഭാരവാഹികളെ സംസ്ഥാന നേതൃത്വം വിളിച്ച് വരുത്തും. വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടിയുണ്ടാകും. പത്താം തീയതി കോഴിക്കോട് ചേരുന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷം ആകും നടപടികൾ പ്രഖ്യാപിക്കുക.

  Also Read- Actress Attack Case| തനിക്കെതിരായ അഭിമുഖത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ; പരാതിയുമായി ദിലീപ്

  " പല മണ്ഡലങ്ങളിലും മനപൂർവ്വമായുള്ള വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദിത്വം നിർവ്വഹിക്കാത്തവർക്കെതിരെയാകും നടപടി. ചില ഭാരവാഹികളെ സംസ്ഥാന നേതൃത്വം വിളിപ്പിക്കും. നടപടി എടുക്കുന്നതിന് മുൻപ് അവർക്ക് കൂടി പറയാൻ ഉള്ളത് അറിയാൻ വേണ്ടി ആണ് വിളിപ്പിക്കുന്നത്.ശാസിക്കേണ്ടവരെ ശാസിക്കും, മാറ്റി നിർത്തേണ്ട വരെ മാറ്റി നിർത്തും, ചില മണ്ഡലങ്ങളിൽ ശക്തമായ നടപടി എടുക്കും " പി എം എ സലാം വിശദമാക്കി.

  മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ചത് തന്നെ കബളിപ്പിക്കാനാണ് എന്നും പി എം എ സലാം ആരോപിച്ചു. ചർച്ച തന്നെ വലിയ പ്രഹസനമായിരുന്നു. ലീഗിന് മുഖ്യമന്ത്രിയെ ഒട്ടും വിശ്വാസമില്ല. മുഖ്യമന്ത്രി സമസ്തക്ക് ഉറപ്പ് നൽകിയിട്ട് ഒരു മാസം കഴിഞ്ഞു.സമസ്തയുമായി ലീഗിന് ഒരു അകൽച്ചയും ഉണ്ടായിട്ടില്ല. അനാവശ്യ വിടവ് ഉണ്ടാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്.സമസ്തയും ലീഗും തമ്മിലടിക്കുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

  "ലീഗിൻ്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിക്കൊണ്ടേ ഇരിക്കുകയാണ്. അത് കൊണ്ടാണ് തുടർച്ചയായി ലീഗിനെതിരെ പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് കാര്യമാക്കുന്നില്ല. സമസ്തയും ലീഗും തമ്മിലടിക്കുന്ന സാഹചര്യമേയില്ല. വഖഫിൽ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സമസ്ത പണ്ഡിതരെ പോലും മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്."- ലീഗ് സഭയിൽ വഖഫ് നിയമനത്തെ അനുകൂലിച്ചിട്ടില്ല എന്നും സലാം വ്യക്തമാക്കി.

  കോൺഗ്രസ് ഒറ്റക്കെട്ടായി പോകുന്നു എന്ന് തന്നെയാണ് വിശ്വാസം എന്നും അവർക്കിടയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ അവർക്ക് അറിയാമെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.
  Published by:Rajesh V
  First published: