തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടാൽ പോരാ പ്രവർത്തിച്ച് കാണിക്കുകയാണ് വേണ്ടത്. കേരളത്തിൽ ലൗ ജിഹാദില്ലെന്ന് DGP ഹൈക്കോടതിയിൽ പറഞ്ഞതാണ്.
Also Read- ദി കേരള സ്റ്റോറി: തിയേറ്ററിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പ്രേക്ഷകർ ഒ.ടി.ടിയിൽ കേറിക്കാണും ബിജെപി സർക്കാറിന് കീഴിലെ ഏജൻസികൾ അന്വേഷണം നടത്തി ഇത് പറഞ്ഞതാണ്. കേരളത്തെ ഉത്തരേന്ത്യയായി മാറ്റാൻ ശ്രമം നടക്കുകയാണെന്നും പിഎംഎ സലാം ആരോപിച്ചു.
Also Read- ‘വെറുപ്പും കളവും മാത്രമാണ് സിനിമ, പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുത്’; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തും. കേരളത്തിൽ കാലുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണിത്. കേരളത്തിൽ മുമ്പ് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്. മുസ്ലീം ലീഗ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Muslim league, PMA Salam, The Kerala Story