നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇങ്ങനെ പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി, സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്താൻ ലീഗ്

  ഇങ്ങനെ പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി, സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്താൻ ലീഗ്

  Anti CAA Protest | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെച്ചൊഴിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്:  പൗരത്വ നിയമഭേദഗതിക്കെതിരെ സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ടുപോകാന്‍ മുസ്ലിം ലീഗ് തീരുമാനം.  പൗരത്വം നമ്മുടെ അവകാശം; അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പഞ്ചായത്ത് തല ജനകീയ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ ദിനാചരണങ്ങളും നടത്തും. മാര്‍ച്ച് 21 ന് ലോക വംശീയ വിരുദ്ധ ദിനത്തില്‍ ഭരണകൂട വംശവെറിക്കും വര്‍ഗീയതക്കുമെതിരെ മണ്ഡലം തലങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് രാപ്പകല്‍ ഇരുപ്പ് സമരം സംഘടിപ്പിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയുടെതാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സജീവമായ പ്രക്ഷോഭരംഗത്തില്ലെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് ലീഗ് തീരുമാനം.

  പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭരംഗത്ത് സജീവമാകേണ്ടതിന്റെ ആവശ്യം കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റുവഴികള്‍ അന്വേഷിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളെ ടെലിഫോണില്‍ വിളിച്ച് പ്രക്ഷോഭരംഗത്ത് മുന്നിലുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  also read:Delhi Violence LIVE:ഡൽഹി കലാപത്തിൽ മരണം 23 ; കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം

   

  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ കലാപം അഴിച്ചുവിടുന്ന പൊലീസ്-  സംഘ്പരിവാര്‍ ഭീകരതയെ യോഗം അപലപിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അക്രമങ്ങള്‍ തടയുന്നതിന് പകരം പൊലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നു. ദുരൂഹമായ നിലപാടുകളുമായി സംഘ്പരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി പൊലീസ്. അമ്പേ പരാജയമായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെച്ചൊഴിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര എം.പിക്കെതിരെ രാജ്യദ്രോഹ കുറ്റത്തന് കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

  Also Read- Delhi Violence: കലാപം വർഗീയതയല്ല, മാനസികവിഭ്രാന്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

  മുസ്ലിം ലീഗ് പ്രതിനിധി സംഘം വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കേരള നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, ലോക്സഭാ പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പ് നവാസ് ഗനി എം.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരുമായും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുളള പ്രതിപക്ഷ നേതാക്കളുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

  muslim league

  കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു ഭാഗത്ത് നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ വഞ്ചനാപരമാണെന്ന് യോഗം വിലയിരുത്തി. സമാധാനപരമായി നടക്കുന്ന സമരങ്ങളെ പോലും പൊലീസിനെ ഉപയോഗിച്ച്  നേരിടുകയാണ് സര്‍ക്കാര്‍. എല്ലാ അനുമതിയോടെയും പ്രകടനം നടത്തിയവര്‍ക്കെതിരെ പോലും കേസ്സെടുക്കുകയാണ്. പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ അഭിമാനത്തോടെ ദേശീയ പതാക ഉപയോഗിച്ചവര്‍ക്കെതിരെ കേസ്സെടുത്ത പൊലീസ് പെര്‍മിഷനെടുത്ത് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയവരെ പോലും വെറുതെ വിടുന്നില്ല. ബി.ജെ.പിയുടെ പ്രകോപനപരമായ സമ്മേളന കേന്ദ്രങ്ങളില്‍ കടകള്‍ സ്വയം അടക്കുന്നവര്‍ക്കെതിരെ സ്വമേധയാ കേസ്സെടുക്കുന്ന പൊലീസ് ആരെയാണ് സഹായിക്കുന്നതെന്ന് വ്യക്തമാണ്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച് വ്യക്തവും വിശ്വാസ്യ യോഗ്യവുമായ നിലപാടെടുക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ല.  പൗരത്വ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് സജീവമായി രംഗത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയെ വ്യക്തിഹത്യ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരുദ്ദേശപരവും കേരളീയ സമൂഹത്തിന് അപമാനവുമാണ്. വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഭൂഷണമല്ല. പൗരത്വ വിവേചനത്തിനെതിരായ മതേതര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ശക്തവും സുതാര്യവുമായ നിലപാട് സ്വീകരിക്കണം. സി.എ.എഎന്‍.പി.ആര്‍ വിരുദ്ധ പ്രക്ഷോഭം ഒറ്റക്കും യോജിച്ചും വിജയം വരെ ശക്തമായി മുന്നോട്ടു കൊണ്ടു പോവാനും യോഗം ആഹ്വാനം ചെയ്തു.
  First published:
  )}