കോഴിക്കോട്: സിപിഎം നേതാവും എംഎല്‍എയും മുൻമന്ത്രിയുമായ എം എം മണിയെ (MM Mani) നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പി കെ ബഷീര്‍ (PK Basheer) എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ് (Muslim League). നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ല. അത്തരം പരാമര്‍ശം നടത്തിയതിന് പികെ ബഷീറിനെ താക്കിത് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഷീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എംഎം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിന്റെ പരിഹാസം. എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീര്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്വന്ഷന് വേദിയിലായിരുന്നു പി കെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം.
പി കെ ബഷീറിന്റെ വാക്കുകള്‍'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കില്‍ നാല് മണിക്കൂര്‍ ജനം റോഡില്‍ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാല്‍ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ പോയാല്‍ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇനിയിപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാല്‍ എന്താവും സ്ഥിതിയെന്നാണ് എന്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'
പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം; വസ്ത്രം വലിച്ചു കീറി; പരാതിപത്തനംതിട്ട പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേറ്റത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല.
ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കയ്യേറ്റം ചെയ്തെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെ ഒരു കരാര്‍ ഇല്ലെന്ന് സൗമ്യയും പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.