• HOME
  • »
  • NEWS
  • »
  • kerala
  • »
  • MUSLIM LEAGUE WAS RESPONSIBLE FOR THE SUICIDE OF MY SON RATHEESH SAYS MOTHER

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യ: ഉത്തരവാദി മുസ്ലിംലീഗ് എന്ന് അമ്മ

''വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ മകനെ മർദിച്ചകാര്യം തന്നോട് പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർത്തതിൽ മകൻ ആകെ പ്രയാസത്തിലായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായതിനാൽ പ്രദേശത്ത് ഏറെ മതിപ്പ് തന്റെ മകനുണ്ടായിരുന്നു. തന്റെ മകനെ കളവായി കൊലക്കേസിൽ പ്രതിയാക്കിയാൽ അവൻ മാനസിക സംഘർഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഗൂഢാലോചന നടത്തി മകനെ കളവായി പ്രതിചേർക്കുകയായിരുന്നു. ''

രതീഷ്

രതീഷ്

  • Share this:
    കണ്ണൂർ: മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് എന്ന് മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ അമ്മ. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതി ചേർത്തത്. തെരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി മകൻ പറഞ്ഞിരുന്നു. മകന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ലീഗ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്  രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി ജി പിക്ക് പരാതി നൽകി.

    Also Read- Covid 19| ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12.53 ശതമാനമായി ഉയർന്നു; ഇന്ന് 5692 പേർക്ക് കോവിഡ്

    നിരപരാധിയായ തന്റെ മകനെ കളവായി പ്രതി ചേർത്തതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പരാതിയിൽ പറയുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ മകനെ മർദിച്ചകാര്യം തന്നോട് പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർത്തതിൽ മകൻ ആകെ പ്രയാസത്തിലായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായതിനാൽ പ്രദേശത്ത് ഏറെ മതിപ്പ് തന്റെ മകനുണ്ടായിരുന്നു. തന്റെ മകനെ കളവായി കൊലക്കേസിൽ പ്രതിയാക്കിയാൽ അവൻ മാനസിക സംഘർഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഗൂഢാലോചന നടത്തി മകനെ കളവായി പ്രതിചേർക്കുകയായിരുന്നു. തെറ്റായി പ്രതി ചേർക്കാൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.

    Also Read- സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍

    പാനൂരിലെ മൻസൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവുമായി ബന്ധമില്ലാത്തവരെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ലീഗ് പ്രവർത്തകർ നൽകിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയത്. ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷിനും കേസുമായി ബന്ധമില്ലെന്നും അതിൽ മനംനൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്‌തതെന്നും എം വി ജയരാജൻ പറഞ്ഞു‌. പാനൂർ കടവത്തൂരിൽ സമാധാന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു എം വി ജയരാജൻ.

    പോളിംഗിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയതെന്ന് ജയരാജൻ പറയുന്നു. ആറ് മാസത്തിനിടെ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിന്റെ നയമല്ല. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്ന് പറഞ്ഞ ജയരാജന്‍, യുഡിഎഫ് എന്തുകൊണ്ട് സമാധാന ശ്രമങ്ങളുമായി സഹകരിക്കുന്നില്ലെന്നും ചോദിച്ചു.

    തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവർത്തകരിൽ നിന്നും മർദ്ദനം ഏറ്റിരുന്നു. ഇതുസംബന്ധിച്ച് രതീഷിന്റെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സിപിഎം എതിരല്ലെന്നും എം വി ജയരാജൻ പറഞ്ഞു‌. കേസിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്തോട്ടെ. അതിന് എതിരല്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.
    Published by:Rajesh V
    First published:
    )}