കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരിക്കെ ജമാഅത്തെ ഇസ്ലാമിക്കെതിരെ നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകുന്നു. കെ.എം ഷാജി, എം.കെ മുനീര്‍ എന്നിവരാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെയും വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്.
"ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദം ആസൂത്രിതമാണ്. ഇപ്പോഴവര്‍ അള്‍ട്രാ സെക്യുലറിസത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ്. ജമാഅത്തെ ഇഇസ്ലാമി പ്രകടമായ തീവ്രവാദികളായിരുന്നു. ജമാഅത്തിന് തീവ്രവാദം പോരെന്ന് മനസ്സിലാക്കിയാണ് സിമി രൂപീകരിക്കുന്നത്."- യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടായിരിക്കെ കെ.എം ഷാജി നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണിത്.
TRENDING:Glass Door Turns Fatal ഇടിച്ചാൽ പൊട്ടുന്ന ചില്ലുവാതിൽ ആളേക്കൊല്ലുന്നതെങ്ങിനെ? [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]"ഇന്ത്യന്‍ സെക്യുലറിസത്തോട് നിങ്ങള്‍ക്ക് ലയിച്ചുചേരണമോ, എങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിട്ട് കാര്യമില്ല. മൗലാന മൗദൂദിയെ തള്ളിപ്പറയാന്‍ തയാറാകണം. അലി ശരിയത്തിയെ തള്ളിപ്പറയം, സയ്യിദ് ഖുതുബിനെ തള്ളിപ്പറയണം. ഇവരെ തള്ളിപ്പറയാതെ നിങ്ങല്‍ രാജ്യത്ത് എന്ത് സൗഹൃദമാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നെ കടിച്ച് പറിച്ച് തിന്നാന്‍ വന്നാലും മൗദൂദിയെ തള്ളിപ്പറയാത്ത കാലത്തോളം നിങ്ങളെ വിമര്‍ശിച്ചു കൊണ്ടിരിക്കും"- കെ.എം ഷാജിയുടെ മറ്റൊരു പ്രസംഗം
'മൗദൂദിയുടെ മതരാഷ്ട്രവാദത്തിനെ ചോദ്യം ചെയ്ത് എം.കെ മുനീറിന്റെതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യനീക്കങ്ങളില്‍ നേതാക്കളുടെ ഇത്തരം നിലപാടുകള്‍ മുസ്ലിം ലീഗിനെ തിരിഞ്ഞുകുത്തുമെന്നുറപ്പാണ്. ജമാഅത്ത് ബന്ധം ചൂണ്ടിക്കാട്ടി ലീഗിനെതിരെ സി.പി.എമ്മും വിമര്‍ശനം കടുപ്പിക്കും. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാക്കള്‍ക്കെങ്കിലും വിശദീകരിക്കാന്‍ വിയര്‍ക്കേണ്ടിവരും.
അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ലീഗ് നീക്കത്തിന് ചില കോണ്‍ഗ്രസ് നേതാക്കളുടെയെങ്കിലും ആശീര്‍വാദമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയവരാണ് വെല്‍ഫെയര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പിന് ശേഷം കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിരുന്നു. ലീഗുമായി ധാരണയുണ്ടാക്കാന്‍ വഴിതുറന്നത് ഈ പിന്തുണയാണ്.
പൗരത്വ വിരുദ്ധ പ്രക്ഷോഭസമയത്തും ജമാഅത്തെ ഇസ്ലാമയുമായി ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ കൈകോര്‍ത്തിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രതിഷേധങ്ങളില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പ്രക്ഷോഭത്തിന്റെ ചാമ്പ്യന്‍മാരാരാണെന്ന തര്‍ക്കത്തില്‍ സി.പി.എമ്മും ലീഗും കൊമ്പു കോര്‍ത്തപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിനെതിരെ കടുത്ത നിലപാടെടുത്തു. ജമാഅത്തെ ഇസ്ലാമിയോടുള്ള പഴയ നിലപാട് അന്ന് കെ.എം ഷാജിയും മയപ്പെടുത്തിയിരുന്നു.
അതേസമയം മുസ്ലിം ലീഗ് വോട്ട് ബാങ്കായ സമസ്തക്ക് ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി കടുത്ത എതിര്‍പ്പുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം ലീഗ് നിയന്ത്രണത്തിലായിരുന്ന സമസ്ത കഴിഞ്ഞ കുറച്ചു കാലമായി സ്വന്തം നിലപാടുമായി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ലീഗ്- സമസ്ത ശീത സമരം ശക്തവുമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള നീക്കത്തെ സമസ്ത ലീഗിനെതിരെ ആയുധമാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.