• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൂന്നാം സീറ്റ് ചോദിക്കും; അതിലുമേറെ സീറ്റുകൾ ദേശീയ തലത്തിൽ നേടുമെന്ന് മുസ്ലീം ലീഗ്

യു.​ഡി.​എ​ഫി​​ന്റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് മുസ്ലീം ലീഗ്

news18india
Updated: February 11, 2019, 9:07 AM IST
മൂന്നാം സീറ്റ് ചോദിക്കും; അതിലുമേറെ സീറ്റുകൾ ദേശീയ തലത്തിൽ നേടുമെന്ന് മുസ്ലീം ലീഗ്
muslim league
news18india
Updated: February 11, 2019, 9:07 AM IST
തിരുവനന്തപുരം: ഫെബ്രുവരി 18നു ചേരുന്ന യുഡിഎഫ് ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ മൂന്നാം സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്. എന്നാൽ രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലീഗ് നേടുമെന്നായിരുന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗ് എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

കൂടുതൽ സീറ്റ് വേണമുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഘടകക്ഷികൾ മുന്നണിയിൽ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് വേണമെന്ന ആവശ്യം ലീഗിന്റെ മുന്നിലുണ്ട്. യുഡിഎഫ് ചർച്ച ചെയ്താൽ പരിഹരിക്കാവുന്ന കാര്യങ്ങളേ ഇപ്പോഴുള്ളുവെന്നും മജീദ് പറഞ്ഞു. ലീഗ് സീറ്റ് ചോദിക്കുന്നതു കൊണ്ട് യുഡിഎഫിൽ പ്രശ്നങ്ങൾക്കു സാധ്യതയില്ല. മൂന്നാംസീറ്റിന്റെ സാധ്യതയും ഗുണദോഷങ്ങളും ചർച്ച ചെയ്ത്, യുഡിഎഫ് ഗുണകരമായി മുന്നോട്ടു പോകാനാവശ്യമായ നിലപാട് സ്വീകരിക്കും. വിജയമാണ് പ്രധാനമെന്നാണ് മുന്നണിക്കകത്തെ പൊതുവികാരം. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മജീദ് പറഞ്ഞു.

Also read: 'വെള്ളാപ്പള്ളി നടേശൻ SNDP ആജീവനാന്ത ജനറൽ സെക്രട്ടറി ആകാൻ നീക്കം': ഹർജി ഇന്ന് കോടതിയിൽ

രണ്ടും മൂന്നുമല്ല, ദേശീയതലത്തിൽ അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലീഗ് നേടുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുപിഎ നേടുന്ന സീറ്റുകളിൽ ലീഗിന്റെ പങ്ക് വലുതായിരിക്കും. സ്ഥാനാർഥിനിർണം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂ​ന്നാം സീ​റ്റി​ന്​ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും യു.​ഡി.​എ​ഫി​​ന്റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​ന്ന ഒ​രു തീ​രു​മാ​ന​വും ലീ​ഗി​​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് പാ​ണ​ക്കാ​ട്​ ചേ​ർ​ന്ന പാ​ർ​ല​മ​ന്ററ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നു​ ശേ​ഷം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ചു.
First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626