നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സർക്കാറിനൊപ്പം ചേർന്ന് ഇനിയും സമരം നടത്തും; കോൺഗ്രസിനെ തള്ളി മുസ്ലിം ലീഗ്

    സർക്കാറിനൊപ്പം ചേർന്ന് ഇനിയും സമരം നടത്തും; കോൺഗ്രസിനെ തള്ളി മുസ്ലിം ലീഗ്

    സമരത്തില്‍ പങ്കെടുത്തതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കെയാണ് ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്

    • Share this:
    പൗരത്വ വിഷയത്തില്‍ ഇനി സര്‍ക്കാറിനൊപ്പമുള്ള സമരമുണ്ടാവില്ലെന്ന കോണ്‍ഗ്രസ് നിലപാടിനോട് വിയോജിച്ച് മുസ്ലിം ലീഗ്. സംയുക്ത സമരം ഇനിയുമാകാമെന്നാണ് ലീഗ് നിലപാടെന്നും പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്നാണ് സംയുക്തസമരത്തിലൂടെ വ്യക്തമാകുന്നതെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.

    സമരത്തില്‍ പങ്കെടുത്തതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കെയാണ് ലീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സര്‍ക്കാറുമായി യോജിച്ച് പ്രക്ഷോഭം നടത്തുന്ന കാര്യത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത മറനീക്കുകയാണ്.

    സമരത്തില്‍ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുമ്പോഴാണ് സമരം ശരിയായിരുന്നുവെന്ന നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തിയത്. സംയുക്ത സമരം ഇനിയും വേണമെന്നാണ് ലീഗ് നിലപാടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. പൗരത്വബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് പ്രതിഷേധമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചു.

    Also Read- 'സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലി'; അമിത് ഷാക്കെതിരെ മമത ബാനർജി

    ന്യൂനപക്ഷ സംരക്ഷണ വിഷയങ്ങളില്‍ ഇരുമുന്നണികളും കഴിഞ്ഞ കാലങ്ങളില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പുതിയ സാഹചര്യം അതല്ലെന്നാണ് മുസ്ലിം ലീഗ് വിശദീകരിക്കുന്നത്. സമരം യുവാക്കളില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. സംയുക്ത സമരത്തിനെതിരെ ഇപ്പോഴുയരുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കം കാരണമാണെന്നും ലീഗ് വിലയിരുത്തുന്നു.

    അതേസമയം, സര്‍ക്കാറുമായി യോജിച്ചൊരു സമരം ഇനിയുണ്ടാവില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ വ്യക്തമാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെ.സുധാകരന്‍ എം.പിയും സമരത്തെ തള്ളി രംഗത്തെത്തി.സംയുക്ത സമരത്തില്‍ പങ്കെടുത്തതിന് രമേശ് ചെന്നിത്തലക്കെതിരെ പടയൊരുക്കം നടക്കുമ്പോള്‍ മുസ്ലിം ലീഗ് മറിച്ചുള്ള നിലപാടുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കിയിരിക്കയാണ്.

    സര്‍ക്കാര്‍ ഇനിയൊരു പ്രക്ഷോഭത്തിന് വിളിച്ചാല്‍ പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ലീഗ് നിലപാട് വ്യക്തമാക്കിയതോടെ കോൺഗ്രസ് നേതാക്കൾ ചെന്നിത്തലക്കെതിരെ എടുത്ത നിലപാട് മയപ്പെടുത്തുമോയെന്നും കണ്ടറിയണം.
    Published by:Rajesh V
    First published:
    )}