HOME » NEWS » Kerala » MUSLIM LEAGUE WORKER MANSOOR MURDER CPM WORKER IN CUSTODY

കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

കൂത്തുപറമ്പിൽ യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: April 8, 2021, 9:31 AM IST
കണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ
മൻസൂർ
  • Share this:
കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മൻസൂർ(21) കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ. മൻസൂറിന്റെ അയൽവാസിയായ ഷിനോസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. മൻസൂറിന്റെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ആക്രമത്തിൽ മൻസൂറിന്റെ സഹോദരൻ മൊഹ്‍സിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.

അക്രമികളുടെ ലക്ഷ്യം മൻസൂറിന്റെ സഹോദരൻ മൊഹ്‍സിൻ ആയിരുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ് ആരോപിച്ചു. ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കൂത്തുപറമ്പിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും.


വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യാൻ വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വോട്ടെടുപ്പ് തീർന്ന് രാത്രി ഏഴരയോടെ വീണ്ടും സംഘർഷമുണ്ടായി. മൻസൂറിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന് ശേഷം മൻസൂറിനേയും സഹോദരൻ മൊഹ്സിനേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

മകനെ കൊന്നത് എന്തിനെന്ന് അറിയില്ലെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ പറയുന്നു. മൻസൂറും സഹോദരൻ മൊഹ്സിനും ഒരു തരത്തിലുള്ള അക്രമത്തിനും പോകാത്തവരാണ്. അത്തരം രാഷ്ട്രീയമല്ല അവരുടേതെന്നും മുസ്തഫ ന്യൂസ് 18നോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും മൊഹ്സിനേയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപപോയി. രാത്രി ഒരു മണിയോടെയാണ് മൻസൂർ മരിച്ചത്.
Also Read- സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാസർകോട് ബിജെപി-സിപിഎം സംഘർഷത്തിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇന്നലെ കാസർഗോഡുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി.

Also Read-കാസര്‍കോട് ബിജെപി-സിപിഎം സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റിന് വെട്ടേറ്റു

കായംകുളത്തും ഹരിപ്പാടും വിവിധ ഇടങ്ങളിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ നൗഫൽ ചെമ്പകപ്പള്ളി, കെ എസ് യു ബ്ലോക്ക് സെക്രട്ടറി അഫ്സൽ എന്നിവർക്ക് മർദ്ദനമേറ്റു. ഹരിപ്പാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേഷ് കുട്ടനും പരിക്കേറ്റു. കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജൻറായിരുന്ന സോമനെ മകനും സിപിഎം ബൂത്ത് ഏജന്റുമായിരുന്ന മകൻ വെട്ടി പരിക്കേൽപിച്ചു.

കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറും ഉണ്ടായി രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
Youtube Video

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിരുന്നു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു.
Published by: Naseeba TC
First published: April 7, 2021, 10:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories