കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. സാമ്പത്തിക സംവരണത്തിനെതിരെ നിയമപോരാട്ടം നടത്തുന്നതിനെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ലോക് സഭാ തെരെഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം ചോദിക്കാനും തീരുമാനമുണ്ടായേക്കും. മുത്തലാഖ് വോട്ടെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.
പാര്‍ട്ടിയെ പിടിച്ചുലച്ച മുത്തലാഖ് വിവാദത്തിന് ശേഷം ആദ്യമായാണ് സംസ്ഥാന പ്രവര്‍ത്തകസമിതി ചേരുന്നത്. വിവാദം പര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നേക്കും. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ലോക്സഭയിലെ അസാന്നിധ്യത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് വിശദീകരിക്കേണ്ടി വരും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ നിഷേധ വിഷയത്തില്‍ പാര്‍ട്ടി നടത്തേണ്ട പ്രക്ഷോഭ പരിപാടികളെക്കുറിച്ചും സാമ്പത്തിക സംവരണത്തിനെതിരെയുള്ള നിയമപോരാട്ടത്തൈക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
KSRTC വീണ്ടും അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മറ്റൊരു മണ്ഡലം കൂടി ചോദിക്കാനാണ് മുസ്ലിംലീഗ് തീരുമാനം. നിലവിലെ നിയമസഭാ അംഗബലം വെച്ച് ഒരു സീറ്റിന് കൂടി അര്‍ഹതയുണ്ടെന്ന വാദമായിരിക്കും ലീഗ് മുന്നോട്ടുവെയ്ക്കുക. വയനാടോ കാസര്‍കോടോ ചോദിക്കാനാണ് ഇപ്പോഴുള്ള ധാരണ. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. പുറമെ മറ്റ് സംഘടനാ കാര്യങ്ങളും ചര്‍ച്ചയാകും. രാവിലെ പത്തിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kunjalikkutti, Muslim league, P k kunjalikkutti, Triple talaq, Triple talaq bill, Triple talaq bill in loksabha