HOME » NEWS » Kerala » MUSLIM LEAUGE LEADER PK KUNHALIKUTTY AGAINST A VIJAYARAGHAVAN ON MINORITY REMARKS AA TV ACV

'വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന അബദ്ധമല്ല; പുറത്തുവന്നത് മനസ്സിലിരിപ്പ്'; പി.കെ. കുഞ്ഞാലിക്കുട്ടി

മറ്റൊരു ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്താൻ വേണ്ടിയാണ് സിപിഎം ആദ്യം ലീഗിനെതിരെ പറഞ്ഞത്. ഇപ്പോൾ ലീഗിനെതിരെ മാത്രല്ല എല്ലാ ന്യൂനപക്ഷങ്ങൾക്കും എതിരെയാണ് അവർ പറയുന്നത്. ഇടത് പക്ഷം ഇപ്പോൾ സംഘപരിവാർ ശൈലിയിലാണ് പിന്തുടരുന്നത്

News18 Malayalam | news18-malayalam
Updated: February 20, 2021, 7:28 PM IST
'വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന അബദ്ധമല്ല; പുറത്തുവന്നത് മനസ്സിലിരിപ്പ്'; പി.കെ. കുഞ്ഞാലിക്കുട്ടി
PK Kunhalikutty
  • Share this:
മലപ്പുറം: സി.പി.എം  ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിജയരാഘവന്റേത് അബദ്ധമല്ല മനസിലിരുപ്പ് പുറത്ത് വരുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എപ്പോഴും അബദ്ധം പറ്റുന്നത് ശരിയല്ലല്ലോ. മനസ്സിൽ ഉള്ള കാര്യങ്ങളാണ് അറിയാതെ പുറത്ത് വരുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇപ്പോൾ ഒരേ സ്വരമാണെന്നും  കുഞ്ഞാലിക്കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.

മറ്റൊരു ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്താൻ വേണ്ടിയാണ് സിപിഎം ആദ്യം ലീഗിനെതിരെ പറഞ്ഞത്. ഇപ്പോൾ ലീഗിനെതിരെ മാത്രല്ല എല്ലാ ന്യൂനപക്ഷങ്ങൾക്കും എതിരെയാണ് അവർ പറയുന്നത്. ഇടത് പക്ഷം ഇപ്പോൾ സംഘപരിവാർ ശൈലിയിലാണ് പിന്തുടരുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്രിസ്തീയ വിഭാഗങ്ങളുമായി യുഡിഎഫിന് ചെറിയ ആശയവിനിമയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരളം യാത്രക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യാത്ര തുടങ്ങിയതു മുതൽ എൽഡിഎഫിൽ നിന്നും നിരവധി  പേരാണ് യുഡിഎഫിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇത് ആത്മവിശ്വാസം നൽകുന്നതാണ്.
യാത്ര പൂർത്തിയാകുന്നതോടെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങും.
യുഡിഎഫിലെ സീറ്റ് വിഭജനം 25 നുള്ളിൽ പൂർത്തിയാക്കും . ലീഗ് എത്ര ചോദിച്ചു എന്നൊന്നും ഇപ്പൊൾ പറയുന്നില്ല. പക്ഷേ എല്ലാം സൗഹാർദ അന്തരീക്ഷത്തിലാണ് ചർച്ച ചെയ്യുന്നത്."- കുഞ്ഞാലിക്കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.

താൻ എവിടെ മത്സരിക്കണമെന്ന് പാർട്ടിയാണ് നിശ്ചയിക്കേണ്ടത്. മലപ്പുറവും വേങ്ങരയും ഒരു പോലെയാണ്. അത്തരം കാര്യങ്ങളിലെല്ലാം പാർട്ടി അധ്യക്ഷനാണ് തീരുമാനം എടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read 'ന്യൂനപക്ഷ വർഗീയത ഏറ്റവും തീവ്രമായ വർഗീയത' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞോ?

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്ന് എന്ന് പറഞ്ഞിട്ടില്ലെന്നാണ് എ വിജയരാഘവൻ വിവാദത്തിനു പിന്നാലെ വ്യക്തമാക്കിയിരുന്നത്. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിയ്ക്കാൻ സാധിക്കില്ല. രണ്ടിനെയും എതിർക്കണമെന്നും അദ്ദേഹം  പറഞ്ഞു.

കോഴിക്കോട്  മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെ വിജയരാഘവൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാൽ തന്‍റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പിന്നീട് എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

വിജയരാഘവൻ പറഞ്ഞത്?

ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണ്.  ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണം. ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകും.

എൽ ഡി എഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജൻഡയ്ക്കു കീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാം തരം പൗരൻമാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ പറഞ്ഞു.
Published by: Aneesh Anirudhan
First published: February 20, 2021, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories