നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മന്ത്രിയുടെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശം'; മന്ത്രി വാസവനെതിരെ മുസ്ലീം മഹൽ കോഡിനേഷൻ കമ്മറ്റി

    'മന്ത്രിയുടെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശം'; മന്ത്രി വാസവനെതിരെ മുസ്ലീം മഹൽ കോഡിനേഷൻ കമ്മറ്റി

    വിദ്വേഷ പ്രചരണങ്ങളെ എതിർക്കുന്നവരെ അപമാനിക്കൽ  ആണ് ഇപ്പോൾ ഉണ്ടായ പ്രതികരണം. വിദ്വേഷ പ്രചാരണം  നടത്തുന്നവരെ ചേർത്തു നിർത്തി മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും മഹൽ കോർഡിനേഷൻ കമ്മിറ്റി

    VN Vasavan

    VN Vasavan

    • Share this:
    കോട്ടയം: മന്ത്രി വി എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം താലൂക്ക് മുസ്ലീം മഹൽ കോർഡിനേഷൻ കമ്മിറ്റി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ  സന്ദർശിച്ചു പുറത്തിറങ്ങിയശേഷം നടത്തിയ പ്രതികരണം ആണ് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റിയെ ചൊടിപ്പിച്ചത്. സംയമനം കാണിക്കുന്നവരെ വാസവൻ ഭീകരവാദികൾ ആക്കുന്നു എന്ന് മഹൽ കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും കമ്മറ്റി കുറ്റപ്പെടുത്തി.

    വിദ്വേഷ പ്രചരണങ്ങളെ എതിർക്കുന്നവരെ അപമാനിക്കൽ  ആണ് ഇപ്പോൾ ഉണ്ടായ പ്രതികരണം. വിദ്വേഷ പ്രചാരണം  നടത്തുന്നവരെ ചേർത്തു നിർത്തി മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും മന്ത്രിയെ കുറ്റപ്പെടുത്തി മഹല്ല് കോഡിനേഷൻ കമ്മിറ്റി പറയുന്നു.

    പ്രശ്നം ഉണ്ടായിട്ടില്ലായെന്നും സമവായ ശ്രമങ്ങളുടെ ആവശ്യം ഇല്ല എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞതാണ് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ പ്രധാന വിമർശനത്തിന് കാരണം.  സമുദായിക ധ്രുവീകരണത്തിൽ നിന്നും ലാഭം കൊയ്യാനുള്ള നീക്കം ആണ് നടക്കുന്നത് എന്ന് കോർഡിനേഷൻ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
    ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുമുണ്ടായ  ശ്രമങ്ങൾ  ആസൂത്രിതം ആണെന്നും മഹല്ല് കോഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.

    മഹൽ കോർഡിനേഷൻ കമ്മിറ്റിയുടെ രക്ഷാധികാരിയായ താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവ് പാലവും മന്ത്രിയെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. വാസവന്റെ നീക്കം പ്രശ്നം രൂക്ഷമാക്കി എന്ന് ഇമാം പറഞ്ഞു. ഇക്കാര്യത്തിൽ വാസവൻ വിശദീകരണം നൽകണം എന്നും ഇമാം ആവശ്യപെട്ടു. വാസവന്റെ അഭിപ്രായം അനുചിതമാണ്. എതിർക്കുന്നവർ ഭീകര വാദികൾ ആണ് എന്ന് പറഞ്ഞത് ശരിയല്ല.

    Also Read- 'പാലാ ബിഷപ്പ് പറഞ്ഞത് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ട് മൂടിവെച്ച കാര്യങ്ങള്‍': ദീപികയിൽ വീണ്ടും ലേഖനം

    ക്യാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദികൾ റിക്രൂട്ട് നടത്തുന്നു എന്ന സിപിഎം നിലപാടിൽ അന്വേഷണം വേണം എന്നും താഴത്തങ്ങാടി ഇമാം ഷംസുദ്ധീൻ മാന്നാനി ഇളവുപാലം ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ സിപിഎം നിലപാട് ഗൗരവം ഉള്ളത്.അങ്ങനെ നടക്കുന്നു എങ്കിൽ എല്ലാവരും അറിയേണ്ട കാര്യം ആണത്. സർക്കാർ എന്ത് കൊണ്ട് ഇടപെടുന്നില്ല എന്ന് മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.സത്വര ഇടപെടൽ ആണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് എന്നും താഴത്തങ്ങാടി ഇമാം പറഞ്ഞു.പക്ഷെ അത് നടക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    വിഷയത്തിൽ മന്ത്രി വി എൻ വാസവന്റെ നിലപാട് അപഹാസ്യം ആണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധക്കാരെ ഭീകരരും പാലാ ബിഷപ്പിനെ പണ്ഡിതനും ആക്കുന്ന മന്ത്രി വി എൻ വാസവന്റെ നിലപാട് അപഹാസ്യമാണെന്നും മുസ്ലിം ജമാഅത്ത് കൗൺസിൽ കുറ്റപ്പെടുത്തി. ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന് മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല എന്നും
    കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് എം. ബി അമീൻഷാ പറഞ്ഞു.
    Published by:Anuraj GR
    First published:
    )}