തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി (vp suhaib moulavi). പ്രവാചകനെ അധിക്ഷേപിച്ച് മുസൽമാന്റെ വിശ്വാസം തകർക്കാൻ ആർക്കുമാവില്ല. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ ചോദ്യം ചെയ്തു. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം എന്നും പാളയം ഇമാം പറഞ്ഞു.
പ്രകോപനം ആണ് പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം. രാഷ്ട്രീയ ലാഭം കൊയ്യൽ ആണ് ഇത്തരക്കാരുടെ ലക്ഷ്യം. ഉദയ്പൂർ കൊലപാതകം ദുരൂഹവും അവ്യക്തവും ആണ്. ഇത്തരം കൊലപാതകങ്ങളിൽ കാണുന്നത് പ്രവാചക സ്നേഹമല്ല. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം. നീതിപൂർവമായ വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണമെന്നും പാളയം ഇമാം പറഞ്ഞു.
രാജ്യത്ത് മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലമാണിത്. ഗ്യാൻ വ്യാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം. മഹാന്മാർ ഏത് മതത്തിൽപ്പെട്ടവർ ആയാലും ബഹുമാനിക്കപ്പെടണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുന്നതെന്നും പാളയം ഇമാം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.