• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വർണം ഇടപാടുകാർക്ക് എത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് MLAമാർ; ആരോപണവുമായി പി.കെ ഫിറോസ്

സ്വർണം ഇടപാടുകാർക്ക് എത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് MLAമാർ; ആരോപണവുമായി പി.കെ ഫിറോസ്

ആദ്യം താത്കാലിക നിയമനം നല്‍കുക, പിന്നീട് സ്ഥിരപ്പെടുത്തുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലി. മന്ത്രി എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പോലും താത്കാലിക നിയമനം വഴി ജോലിയില്‍ പ്രവേശിച്ച് പിന്നീട് പിണറായി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  • News18
  • Last Updated :
  • Share this:
കോഴിക്കോട്: യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമര്‍പ്പിക്കേണ്ട പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് സ്വപ്‌ന സുരേഷിന് ലഭിച്ചത് എങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

എംബസിയിലും കോണ്‍സുലേറ്റിലും ജോലിയില്‍ ഇരിക്കണമെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനകം ഹോം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഉന്നതബന്ധമില്ലാതെ കളങ്കിതയായ സ്വപ്‌ന സുരേഷിന് ഇത് ലഭ്യമാകില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് സ്വപ്ന സുരേഷിന് ലഭ്യമാകാന്‍ കാരണമെന്ന് ന്യായമായും സംശയിക്കുന്നു.

സ്വപ്‌ന സുരേഷിനെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴില്‍ നിയമിച്ചിട്ടില്ലായെന്ന വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്‌പെയ്‌സ് പാര്‍ക്കിന്റെ ഓപ്പറേഷന്‍ മാനേജര്‍ എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയും ഹവാല ഇടപാടുകാരുമായും സ്വർണക്കടത്തുകാരുമായുമുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സി.പി.എമ്മിനും സി.പി.എമ്മിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും തെരെഞ്ഞെടുപ്പുകളിലും പി.ആര്‍ വര്‍ക്കിനും പണം ചിലവഴിക്കുന്നത് ഹവാല - സ്വർണക്കടത്ത് സംഘങ്ങളാണ്.

You may also like:'ഞാൻ ആത്മഹത്യ ചെയ്താൽ നിങ്ങൾ ഓരോരുത്തരും ഉത്തരവാദി'; സ്വപ്ന സുരേഷിന്റെ ശബ്ദരേഖ [NEWS]ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി [NEWS] സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക് [NEWS]

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വർണങ്ങള്‍ സ്വർണ ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എം.എല്‍.എമാരാണെന്ന് സംശയിക്കുന്നു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണ്ണക്കടത്തുകാരന്റെ മിനി കൂപ്പറില്‍ യാത്ര ചെയ്തതും സി.പി.എം ജില്ല സെക്രട്ടറി മോഹനന്‍ മാസറ്ററെ ജയിലില്‍ ചെന്ന് സ്വർണകടത്തുകാരന്‍ സന്ദര്‍ശിച്ചതും സി.പി.എമ്മിന് സ്വർണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്.

ഇടതുപക്ഷ എം.എല്‍.എയുടെ മരുമകന്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ ആണ്. മറ്റൊരു സ്വർണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ കോഫാപോസ കേസില്‍ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിട്ടാലല്ലാതെ ഇക്കാര്യങ്ങള്‍ ഒന്നും പുറത്ത് വരില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാളെ  മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ കളക്ടേറ്റുകളിലേക്ക് മാർച്ച് നടത്തും.

സര്‍ക്കാരിന്റെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദ് ചെയ്യണം. പിന്‍വാതില്‍ നിയമനങ്ങള്‍ വഴിയാണ് സര്‍ക്കാരിന് ആവശ്യമായ കള്ളക്കളികള്‍ക്ക് ഉദ്യോഗസ്ഥരെ സംഘടിപ്പിക്കുന്നതെന്ന് സ്വപ്നയുടെ നിയമനത്തിലൂടെ വ്യക്തമായിരിക്കയാണ്.

ആദ്യം താത്കാലിക നിയമനം നല്‍കുക, പിന്നീട് സ്ഥിരപ്പെടുത്തുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലി. മന്ത്രി എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പോലും താത്കാലിക നിയമനം വഴി ജോലിയില്‍ പ്രവേശിച്ച് പിന്നീട് പിണറായി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതാണ്.
Published by:Joys Joy
First published: