• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചെറിയ പ്രായത്തിൽ വലിയ പദവിയിൽ'; എ എൻ ഷംസീറിനെ പ്രശംസിച്ച് യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങൾ

'ചെറിയ പ്രായത്തിൽ വലിയ പദവിയിൽ'; എ എൻ ഷംസീറിനെ പ്രശംസിച്ച് യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങൾ

''നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു''

Photo- Facebook

Photo- Facebook

  • Last Updated :
  • Share this:
    മലപ്പുറം: നിയമസഭാ സ്പീക്കർ ആയി നിയമിതനാകുന്ന എ എൻ ഷംസീർ എം എൽ എക്ക് (AN Shamseer) അഭിനന്ദനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ (Munavvar Ali Shihab Thangal). ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലാണ് ഷംസീർ അവരോധിക്കപ്പെട്ടിരിക്കുന്നതെന്നത് സന്തോഷം പകരുന്നതാണെന്ന് മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

    Also Read- ഷംസീർ രണ്ടാമൂഴത്തിൽ സഭാനാഥൻ; രാജേഷ് സ്‌പീക്കറായ ശേഷം മന്ത്രിയാകുന്ന ആറാമൻ

    രാഷ്ട്രീയമായി ഭിന്നചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് ഷംസീറെന്ന് തങ്ങൾ കുറിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്തുപോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു. 15-ാം കേരള നിയമസഭയിലെ നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങളെന്നും മുനവ്വറലി തങ്ങൾ കുറിച്ചു.

    Also Read- Kerala Rains| ഓണനാളുകളിൽ മഴ കനക്കും; ഉത്രാടദിനം മുതൽ കനത്ത മഴ മുന്നറിയിപ്പ്

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് എ.എൻ ഷംസീർ എം.എൽ.എ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ശ്രീ. കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദർശിച്ചത് സാന്ദർഭികമായി ഓർത്ത് പോവുന്നു. നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിർത്തുന്ന സുഹൃത്ത് ഷംസീർ അദ്ദേഹത്തി​െൻറ ചെറിയ പ്രായത്തിൽ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നൽകുന്നു. പതിനഞ്ചാം കേരള നിയമസഭയിലെ നിയുക്ത സ്പീക്കർ ശ്രീ എഎൻ ഷംസീറിന് അഭിനന്ദനങ്ങൾ !

    നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് പടിപടിയായി വളര്‍ന്നു. എൽഎൽഎം ബിരുദധാരിയാണ്. തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാനും എ എൻ സെറീനയുമാണ് മാതിപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ. മകൻ: ഇസാൻ.
    Published by:Rajesh V
    First published: