നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Eid Milad 2021| ഇന്ന് നബിദിനം; നിയന്ത്രണങ്ങളോടെ നബിദിനാഘോഷം

  Eid Milad 2021| ഇന്ന് നബിദിനം; നിയന്ത്രണങ്ങളോടെ നബിദിനാഘോഷം

  കുട്ടികളെ സംഘടിപ്പിച്ചുള്ള നബിദിന റാലികള്‍ കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കയാണ്.

  (Representational image: Shutterstock)

  (Representational image: Shutterstock)

  • Share this:
   ഇന്ന് നബിദിനം. ഇസ്ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ(prophet muhammad )1496 ാം ജന്മദിനം (Eid Milad 2021)ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും മദ്രസകളിലും കോവിഡ് നിയന്ത്രണങ്ങളോടെയാണ് നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ പ്രവാചക കീര്‍ത്തനങ്ങള്‍ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും ശേഷം ഭക്ഷണ വിതരണവും നടക്കും.

   കുട്ടികളെ സംഘടിപ്പിച്ചുള്ള നബിദിന റാലികള്‍ കോവിഡ് സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കയാണ്. നബിദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയാണ്. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു.

   ക്രിസ്തുവര്‍ഷം 571ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്. ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12-നാണ് പ്രവാചകന്റെ ജന്മദിനം.

   ഒമാനിൽ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നബിദിനത്തോടനുബന്ധിച്ച് 107 പ്രവാികൾ ഉൾപ്പെടെ 300ല്‍ പരം തടവുകാര്‍ക്ക് മോചനം നല്‍കി.

   Also Read-നായ കടിച്ചത് മറച്ചുവച്ചു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത് പേവിഷബാധയേറ്റെന്ന് നിഗമനം

   പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.

   നബിദിനത്തിൽ ഭക്തി ഗാനങ്ങളുമായി 'യാ റസൂൽ സലാം' മ്യൂസിക് വീഡിയോ ആൽബം

   മ്യൂസിക് വാലിയുടെ ബാനറില്‍ ജീ ജോസ് സംവിധാനം ചെയ്ത് ഡോക്ടർ ഫുആദ് ഉസ്മാന്‍ നിർമ്മിച്ച് ജീസ് ജോസ് സംവിധാനം ചെയ്ത
   'യാ റസൂല്‍ സലാം' എന്ന നബിദിന സന്ദേശത്തിന്റെ മ്യൂസിക് വീഡിയോ ആല്‍ബം, സംവിധായകൻ സിദ്ദിഖ്, അവതാരക ലക്ഷ്മി നക്ഷത്ര എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   സലാവുദീന്‍ അബ്ദുല്‍ഖാദര്‍ എഴുതിയ വരികൾക്ക് സംഗീത സംവിധായകന്‍ ശ്യാം ധർമ്മന്‍ ഈണം പകരുന്നു. നിഖില്‍ ഡേവിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

   മാനുഷിക മൂല്യങ്ങള്‍ക്ക് ശ്രേഷ്ഠമായ മാതൃകയായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ലോക സമാധാനം, സാഹോദര്യം എന്ന ആശയം സമര്‍പ്പിക്കുന്നതിന്റെ ദൃശ്യാവിഷ്ക്കാരമാണ് 'യാ റസൂല്‍ സലാം'.

   പന്ത്രണ്ട് വയസ്സുകാരിയായ ഷാബി നസ്റീന്‍ ഈ ആൽബത്തിലെ ഗാനം മനോഹരമായി ആലപിക്കുന്നു.

   ശ്യാം ധർമ്മന്‍- സലാവുദീന്‍ ടീമിന്റെ മുന്‍കാല ആല്‍ബങ്ങള്‍ ഏറേ ശ്രദ്ധേയങ്ങളായിരുന്നു. 'വെറുതെ ഒരു ഭാര്യ' എന്ന സിനിമയിലും ഇവർ ഒന്നിച്ചിരുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
   Published by:Naseeba TC
   First published:
   )}