HOME » NEWS » Kerala » MUSLIMS HAVE FAITH IN MY GOVERNMENT SAYS CM PINARAYI VIJAYAN

'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 21, 2021, 9:18 PM IST
'മുസ്ലീംലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം'; മുസ്ലീങ്ങൾക്ക് സര്‍ക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലിംലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''മുസ്ലിം ലീഗല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗം ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളു'' - മുഖ്യമന്ത്രി പറഞ്ഞു.

പൊതുവായ ആലോചനക്കിടെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന പൊതുവായ അഭിപ്രായം വന്നു. പ്രവാസി ക്ഷേമ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി വലിയ പരാതിയൊന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ല. മുന്‍ മന്ത്രി കെ ടി ജലീല്‍ വകുപ്പ് നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നതാണ്. കെ ടി ജലീല്‍ കാര്യങ്ങള്‍ ഫലപ്രദമായി നീക്കിയിരുന്നു. പരാതി ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടെന്ന് തോന്നുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന

ഒന്നാം പിണറായി സർക്കാറിൽ കെ ടി ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന. പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെസിവൈഎം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്​ത്​ അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്​, ഹജ്ജ്​ തീർഥാടനം, പോസ്റ്റ്​ ആൻഡ്​ ടെലഗ്രാഫ്​, റെയിൽവേ എന്നീ വകുപ്പുകളാണ്​ ഇപ്പോൾ അബ്ദുറഹ്മാനുള്ളത്​. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ്​ റെയിൽവേയുടെ ചുമതല നൽകിയത്​.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രിയായ ജലീലിനും എതിരെ ചില കോണുകളിൽനിന്ന്​ വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട്‌ വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, തുടർഭരണം കിട്ടിയതോടെ സഭകളുടെ ആവശ്യം മുൻനിർത്തി​ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ​നേരിട്ട്​ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ്​ സൂചന.

2008ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതു മുതൽ മുസ്ലിം വിഭാഗത്തിന്‍റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടി‍യെന്നും കെസിവൈഎം ആരോപണമുന്നയിച്ചിരുന്നു.
80:20 എന്ന രീതിയിൽ സ്കോളർഷിപ്പുകളെ പാർശ്വവൽകരിച്ചു, സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, മുസ്ലിം വിഭാഗത്തിലെ വിധവകൾ, മത അധ്യാപകർ, പെൺകുട്ടികൾ തുടങ്ങിയവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി ന്യൂനപക്ഷ വകുപ്പിനെ ഒരു വിഭാഗത്തിന് തീറെഴുതി കൊടുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും കെസിവൈഎം ഉന്നയിച്ചിരുന്നു.
Published by: Rajesh V
First published: May 21, 2021, 9:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories