HOME /NEWS /Kerala / മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ നപടിയില്ലെന്ന് ലീഗ്

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ നപടിയില്ലെന്ന് ലീഗ്

പി കെ കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി

  • Share this:

    കോഴിക്കോട്: മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമെന്നും ലീഗ് നേതൃത്വം വിലിയരുത്തി.

    കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ചിരുന്നെന്നും ഇതിന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. തുടര്‍ നടപടികളൊന്നും എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇനി ഇത്തരത്തിലുള്ള വീഴ്ച ഉണ്ടാകരുതെന്നും ലീഗ് സെക്രട്ടറി അറിയിച്ചു.

    Also Read: മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം

    മുത്തലാഖ് ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഭയിലില്ലാതിരുന്നത് ജാഗ്രതക്കുറവാണെന്നും വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തല്‍ക്കാലത്തേക്ക് ശമിപ്പിക്കു എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലീഗ് വിവാദം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്.

    Dont Miss:- മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

    നേരത്തെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ വിവിധ സംഘടനങ്ങളുടെ നേതൃത്തില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നിരുന്നു. പിഡിപിയുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിച്ചിരുന്നു.

    First published:

    Tags: Muslim league, P k kunjalikkutti, Triple talaq, Triple talaq bill in loksabha