• HOME
  • »
  • NEWS
  • »
  • kerala
  • »
  • MM Mani| 'മുൻ മന്ത്രി എം എം മണി അധിക്ഷേപിച്ചു'; പരാതിയുമായി സിപിഎമ്മിലെ മുതുവാൻ സമുദായ അംഗങ്ങൾ

MM Mani| 'മുൻ മന്ത്രി എം എം മണി അധിക്ഷേപിച്ചു'; പരാതിയുമായി സിപിഎമ്മിലെ മുതുവാൻ സമുദായ അംഗങ്ങൾ

പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളനം ബഹിഷ്ക്കരിക്കുമെന്ന് ചൂണ്ടിക്കാട്ടി മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി

എം എം മണി

എം എം മണി

  • Share this:
    ഇടുക്കി: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം എം മണിക്കെതിരെ (MM Mani) പരാതിയുമായി പാർട്ടിയിലെ മുതുവാൻ സമുദായ (Muthuvan Communisty) അംഗങ്ങൾ. എം എം മണി മുതുവാൻ സമുദായത്തെ അധിക്ഷേപിച്ചു സംസാരിക്കുന്നുവെന്നാണ് ഇവരുടെ പരാതി. മുതുവാൻ സമുദായത്തിന്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

    Also Read- Actress Attack case| തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

    പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളനം ബഹിഷ്ക്കരിക്കുമെന്ന് കാട്ടി മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. ആദിവാസി ക്ഷേമസമിതി അംഗങ്ങളായ പാർട്ടി മെംബർമാർ ഒപ്പിട്ട് പരാതി ശാന്തൻപാറ ഏരിയ കമ്മിറ്റിക്കാണ് കൈമാറിയത്.

    Also Read- വ്യാജ ഡോക്ടറെ പിടികൂടിയ സംഭവം; മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന കർശനമാക്കാൻ മന്ത്രിയുടെ നിർദേശം

    ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മണിയുടെ പരാമർശം. ഇടമലക്കുടിയിലെ 11ാം വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം എന്താണെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മണി. ഒരു ബോധവുമില്ലാത്തവരായത് കൊണ്ടാണ് അവിടെ ബിജെപി ജയിച്ചത്. അവിടെയുള്ളവർമൊത്തം മുതുവാന്മാരാണെന്നും മണി പറഞ്ഞിരുന്നു.

    Also Read-ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ ചികിത്സിച്ച 22 കാരന്‍ പിടിയില്‍

    ഇടമലക്കുടിയിൽ ഭരണത്തിലേറിയത് വലിയ നേട്ടമായാണ് ബിജെപി കരുതുന്നതെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞപ്പോൾ 'ഓ പിന്നെ, അവന്മാർ അവിടെ എന്തുണ്ടാക്കാനാണെന്നായിരുന്നു' മണിയുടെ മറുപടി.

    കേരളത്തിലെ ആദ്യ ഗോത്ര വർഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ ബിജെപി വനിതാ നേതാവ് നിമലാവതി കണ്ണൻ ആണ് വിജയിച്ചത്. 159 വോട്ടർമാരുളള ഈ വാർഡിൽ 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നിമലാവതി കണ്ണൻ നേടിയത്. ബിജെപി 54 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന് 33 വോട്ടുകളാണ് ലഭിച്ചത്.

    ബൈക്കിലെത്തിയ യുവാവ് പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു

    ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി. യുവാവിനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്.

    ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിനു ശേഷമാണ് ഇയാൾ പാലത്തിൽ നിന്നും ചാടിയത്. ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തിരച്ചിൽ തുടരുകയാണ്. ചാടുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
    Published by:Rajesh V
    First published: