നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂവാറ്റുപുഴ പോക്സോ കേസ്: എ. എ. റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടന്‍ MLA

  മൂവാറ്റുപുഴ പോക്സോ കേസ്: എ. എ. റഹീമിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടന്‍ MLA

  തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എ എ റഹീം പറയുന്ന വേദിയിൽ താൻ എത്താമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി

  Mathew_Kuzhalnadan

  Mathew_Kuzhalnadan

  • Share this:

   കൊച്ചി: മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എ എ റഹീം പറയുന്ന വേദിയിൽ താൻ എത്താമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യു കുഴൽനാടൻ എ എ റഹീമിനെ വെല്ലുവിളിച്ചത്. പോക്‌സോ കേസ് പ്രതിയെ മാത്യു കുഴല്‍നാടന്‍ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വരുന്ന ബുധനാഴ്ച എംഎല്‍എക്കെതിരെ ജനകീയ വിചാരണ നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു കുഴല്‍നാടന്റെ പരസ്യസംവാദ വെല്ലുവിളി.       മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;       ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിനോടാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങള്‍ എനിക്ക് എതിരെയും പാര്‍ട്ടിക്കെതിരെയും അപവാദ പ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെയും, അതിലേറെ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം. നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാന്‍ ഏറ്റെടുക്കുന്നു. നമുക്ക് ഈ കാര്യത്തില്‍ ഒരു പരസ്യ സംവാദം ആകാം, ബാക്കി പൊതുജനം തീരുമാനിക്കട്ടെ. നിങ്ങള്‍ തയ്യാറെങ്കില്‍ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങള്‍ പറയുന്ന വേദിയില്‍ ഞാന്‍ എത്താം. മറുപടിക്കായി കാക്കുന്നു.   പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ ഡി വൈ എഫ് ഐ നേരത്തെ രംഗത്തെത്തിയിരുന്നു. മാത്യു കുഴല്‍നാടന്‍ വേട്ടക്കാരുടെ ഗോഡ്ഫാദറാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആരോപിച്ചിരുന്നു. ഇരയെ വേട്ടയാടുന്ന സമീപനമാണ് മാത്യു കുഴല്‍ നാടന്റെത്. പീഡനത്തിനിരയായ കുട്ടിയ്ക്ക് വേണ്ട സഹായം ഡി ഐ എഫ്‌ ഐ നല്‍കുമെന്നും എസ് സതീഷ് വ്യക്തമാക്കി.

   പോത്താനിക്കാട് സ്വദേശിനിയായ 16 വയസുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്. പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടെന്ന് അറിഞ്ഞിട്ടും ഇക്കാര്യം ഷാന്‍ മറച്ചുവെച്ചതിനായിരുന്നു ഇയാള്‍ക്കെതിരായ കേസ്. കുട്ടിയെ പീഡിപ്പിച്ച റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാന്‍ മുഹമ്മദ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിയ്ക്കുകയാണ്. ഇതാണ് അഭിഭാഷകനായ മാത്യു കുഴല്‍നാടന്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. ജനപ്രതിനിധിയായ ഒരാള്‍ പീഡനക്കേസിലെ പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നതിനാണ് വിമര്‍ശനം ഉയരുന്നത്. തന്റെ നിലപാട് വ്യക്തമാക്കി മാത്യു കുഴല്‍ നാടന്‍ ഫേസ്ബുക്കിലൂടെ കുറിപ്പും പങ്കുവെച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}