• HOME
  • »
  • NEWS
  • »
  • kerala
  • »
  • Foreclosure Controversy | മുവാറ്റുപുഴയിലെ ജപ്തി വിവാദം; ഗോപി കോട്ടമുറിക്കല്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Foreclosure Controversy | മുവാറ്റുപുഴയിലെ ജപ്തി വിവാദം; ഗോപി കോട്ടമുറിക്കല്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

നേരത്തെ ജപ്തി വിവാദത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചിരുന്നു.

  • Share this:
    കൊച്ചി: മുവാറ്റുപുഴയില്‍ മതാപിതാക്കള്‍ ഇല്ലാത്ത സമയത്ത മൂന്നു കുട്ടികളെ പുറത്താക്കി വീടി ജപ്തി ചെയ്തത് വിവാദമായതിന് പിന്നാലെ മുവാറ്റപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു. ബാങ്കിലെ രണ്ടു പേര്‍ക്കെതിരെയും നടപടിയുണ്ട്. നേരത്തെ ജപ്തി വിവാദത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചിരുന്നു.

    പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലില്‍ കഴിയുമ്പോഴാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

    പിതാവിന്റെ രോഗ വിവരം അറിയിച്ചിട്ടും കുട്ടികളെ പുറത്താക്കി ജപ്തി ചെയ്യുകയായിരുന്നു.വിഷയത്തില്‍ ഇടപെട്ട എംഎല്‍എ മാത്യു കുഴല്‍നാടന്‍ വീടിന്റെ പൂട്ട് തകര്‍ത്താണ് കുട്ടികളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തിന്റെ ബാധ്യതയേറ്റെടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

    Also Read-Foreclosure Controversy| ജപ്തി വിവാദത്തിൽ മുവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവച്ചു

    2018 - ല്‍ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലാിരുന്നു. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.

    Also Read-അപമാനിച്ചവരുടെ പണം വേണ്ട; വീഴ്ച മറയ്ക്കാന്‍ ബാങ്കിന്റെ ശ്രമം; എംഎല്‍എയ്‌ക്കൊപ്പമെന്നും അജേഷ്

    ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ കടം മാത്യു കുഴല്‍ നാടന്‍ ഏറ്റെടുത്തിരുന്നു. ഇത് വന്‍ വാര്‍ത്തയായതോടെ ബാങ്കിലെ സി.ഐടിയു യൂണിയന്‍ അജേഷിന്റെ കടം അടച്ചുതീര്‍ക്കുമെന്ന്് പ്രാഖ്യാപിച്ചെങ്കിലും അത് വേണ്ടെന്ന് അജേഷ് പറഞ്ഞിരുന്നു. സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് ഗോപി കോട്ടമുറിക്കലിനെതിരേ നടപടിയെടുത്തത്.
    Published by:Jayesh Krishnan
    First published: