കാസര്‍കോട്: സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മടിക്കൈയിലെ അമ്പലത്തുകരയില്‍ (കെ ബാലകൃഷ്ണന് നഗറില്‍) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.
ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടെ
കാസര്‍കോട് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. 10 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ ബാലകൃഷ്ണന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന്, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയേറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി.
കെഎസ്വൈഎഫിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കര്‍ഷകത്തൊഴിലാളി യൂണിയന് സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാസെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡും നേടി. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഈ എഴുപതുകാരന്.
Also Read-Attack on Youth Congress | യൂത്ത്കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; മന്ത്രിയുടെ സ്റ്റാഫ് അടക്കം ആറു പേര്‍ക്കെതിരെ വധശ്രമക്കേസ്
മറ്റു ജില്ലാക്കമ്മിറ്റി അംഗങ്ങള്‍: പി ജനാര്ദനന്, എം രാജഗോപാലന്‍, കെ വി കുഞ്ഞിരാമന്,വിപിപി മുസ്തഫ, വി കെ രാജന്, സാബു അബ്രഹാം,കെ ആര് ജയാനന്ദ , പി രഘു ദേവന്, ടി കെ രാജന്, സിജി മാത്യ, കെ മണികണ്ഠന്, കെ കുഞ്ഞിരാമന് (ഉദുമ), പി പത്മാവതി, എം വി കൃഷ്ണന്, പി അപ്പുക്കുട്ടന്, വി വി രമേശന്, പി ആര് ചാക്കോ, ടി കെ രവി, സി പ്രഭാകരന്, കെ പി വത്സലന്‍, എം ലക്ഷ്മി, ഇ കുഞ്ഞിരാമന്, സി ബാലന്, എം സുമതി, പി ബേബി, സി ജെ സജിത്ത്, ഒക്ലാവ് കൃഷ്ണന്, കെ എ മുഹമ്മദ് ഹനീഫ.
പുതുമുഖങ്ങള്‍: കെ സുധാകരന്, എം രാജന്, കെ രാജ്മോഹന്‍, കെ വി ജനാര്ദ്ദനന്, ടി എം എ കരിം, സുബ്ബണ്ണ ആള്‍വ,പി കെ നിശാന്ത്.
ജില്ലാസെക്രട്ടറിയേക്കൂടാതെ എം രാജഗോപാലന്‍, പി ജനാര്ദനന്, സാബു അബ്രഹാം,വി കെ രാജന് ,കെ വി കുഞ്ഞിരാമന്,കെ ആര് ജയാനന്ദ,സി പ്രഭാകരന്,എം സുമതി, വി വി രമേശന് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെ തെരഞ്ഞെടുത്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.