AI ക്യാമറ വിവാദങ്ങൾക്കു പിന്നിൽ കരാർ കിട്ടാതിരുന്ന കമ്പനികളാണ് എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതുതന്നെ പ്രതിപക്ഷം ഏറ്റെടുക്കുന്നു. സുപ്രീം കോടതിയും കേന്ദ്ര സർക്കാരും പറഞ്ഞ പ്രകാരമാണ് മോട്ടോർ വാഹന നിയമത്തിലെ 132 (A) നടപ്പാക്കുന്നത്. ഡി.പി.ആർ. തയാറാക്കിയത് കെൽട്രോൺ ആണ്. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് പദ്ധതി. ഉപകരാർ നൽകാൻ കരാറിൽ തന്നെ വ്യവസ്ഥയുണ്ട്.
232.25 കോടിയുടേതാണ് ഭരണാനുമതി. സ്ഥാപന തുക 142 കോടിയും, അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടിയും, ജി.എസ്.ടിയായി 35.76 കോടിയും എന്നനിലയിലാണ് തുക വകയിരുത്തൽ.
മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങൾ ശുദ്ധ അസംബന്ധം എന്നും, സർക്കാർ ഒരു അഴിമതിക്കും അനുവദിക്കില്ല എന്നും ഗോവിന്ദൻ. ഏതെങ്കിലും തരത്തിലുള്ള അഴിമതിക്ക് ആരെങ്കിലും ശ്രമിച്ചാൽ അതിനെ കൂച്ചു വിലങ്ങിട്ട് തടയും. മുഖ്യമന്ത്രിയുടെ ബന്ധുവിനും ഒരു ബന്ധവുമില്ല.
ആരോപണങ്ങൾ സർക്കാരിന്റെ രണ്ടാം വാർഷിക വികസന പദ്ധതികളുടെ ശ്രദ്ധ മാറ്റാൻ വേണ്ടിയെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.