• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു സംഘടനയെ മാത്രം നിരോധിച്ചതു കൊണ്ട് കാര്യമില്ല: മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു: എംവി ഗോവിന്ദൻ

ഒരു സംഘടനയെ മാത്രം നിരോധിച്ചതു കൊണ്ട് കാര്യമില്ല: മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു: എംവി ഗോവിന്ദൻ

വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതു കൊണ്ടു കാര്യമില്ലെന്നും എംവി ഗോവിന്ദൻ

  • Share this:
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നു. വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചതു കൊണ്ടു കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണെന്ന് ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

Also Read- 'പോപ്പുലർ ഫ്രണ്ടിനെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ': സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ആർഎസ്എസിനേയും നിരോധിക്കണം: രമേശ് ചെന്നിത്തല

എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read- 'വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണ്?' നിരോധനം കൊണ്ട് തീരാത്ത പ്രശ്‌നമെന്ന് എം കെ മുനീര്‍

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളേയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
Also Read- ഓപ്പറേഷന്‍ ഒക്ടോപസില്‍ രാജ്യവ്യാപക പരിശോധന മുതല്‍ പോപ്പുലര്‍ഫ്രണ്ട് നിരോധനം വരെ

സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Published by:Naseeba TC
First published: