ഇന്റർഫേസ് /വാർത്ത /Kerala / 'വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ കേടാവും, അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും': എം.വി ഗോവിന്ദന്‍

'വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ കേടാവും, അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകും': എം.വി ഗോവിന്ദന്‍

അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

  • Share this:

വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Also read-വന്ദേഭാരത് വന്നു; കേരളത്തിലെ ദീർഘദൂര ട്രെയിനുകൾക്ക് 73 മിനിറ്റ് ലാഭം

‘വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ അപ്പം പോയില്ലേയെന്ന് ഗോവിന്ദന്‍ ചോദിച്ചു. കെ റെയില്‍ വരും. അതിന് സംശയമൊന്നുമില്ല. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് പോലും കെ റെയില്‍ ആശ്രയിക്കാനാകും എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Cpm leader MV Govindan, Silver line railway, Vande Bharat Express