HOME » NEWS » Kerala » MV JAYARAJAN ACCUSES AICC SPOKESPERSON SHAMA MOHAMMAD HAVE DOUBLE VOTE

AICC വക്താവ് ഷമ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി MV ജയരാജൻ; അപകീർത്തിപ്പെടുത്താനുള്ള CPM ശ്രമമെന്ന് ഷമ മുഹമ്മദ്

കഴിഞ്ഞദിവസം ആയിരുന്നു സംസ്ഥാനത്ത് മുഴുവൻ ഇരട്ട വോട്ടുകൾ വ്യാപകമാണെന്ന ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതി ശരി വെക്കുകയും ചെയ്തിരുന്നു

News18 Malayalam | news18
Updated: March 27, 2021, 6:01 PM IST
AICC വക്താവ് ഷമ മുഹമ്മദിന് ഇരട്ടവോട്ടെന്ന ആരോപണവുമായി MV ജയരാജൻ; അപകീർത്തിപ്പെടുത്താനുള്ള CPM ശ്രമമെന്ന് ഷമ മുഹമ്മദ്
ഷമ മുഹമ്മദ്
  • News18
  • Last Updated: March 27, 2021, 6:01 PM IST
  • Share this:
കണ്ണൂർ: എ ഐ സി സി വക്താവ് ഷമ മുഹമ്മദിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. അതേസമയം, തനിക്കെതിരെയുള്ള ആരോപണം തള്ളി ഷമ മുഹമ്മദ് രംഗത്തെത്തി. തന്നെ അപകീർത്തിപ്പെടുത്താനുള്ള സി പി എം നീക്കമാണ് നടക്കുന്നതെന്ന് ഷമ മുഹമ്മദ് പറഞ്ഞു.

സി പി എമ്മിന് എതിരെയും പിണറായി വിജയന് എതിരെയും സംസാരിക്കുന്നത് കൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതെന്നും ഷമ പറഞ്ഞു.

'ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ അംഗീകരിക്കാൻ കഴിയാത്ത പുരോഗമനക്കാർ'

സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജനാണ് ഷമയ്ക്ക് എതിരെ ഇരട്ടവോട്ട് ആരോപണവുമായി രംഗത്ത് എത്തിയത്. കണ്ണൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിലാണ് ഷമയുടെ പേര് രണ്ടു വട്ടം ചേർത്തിരിക്കുന്നത്. വോട്ടർ പട്ടികയിൽ അഞ്ഞൂറ്റി മുപ്പത്തി രണ്ടാം നമ്പറായും ആയിരത്തി ഇരുന്നൂറ്റി അൻപതാം നമ്പറായും ഷമയുടെ പേര് ചേർത്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഇരട്ട വോട്ടുകളിൽ ഭൂരിഭാഗവും കോൺഗ്രസ്, ലീഗ് പ്രവർത്തകരുടേത് ആണെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് ഇരട്ടവോട്ട് ഉണ്ടെന്നും രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ടെന്നുമുള്ള ആരോപണം തള്ളി ഷമ മുഹമ്മദ്. '2016 ഏപ്രിലിലാണ് ഈ വോട്ടർ ഐ ഡി കിട്ടിയത്. അതിനു ശേഷം 2016 നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020ലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു. ഇന്നലെ വരെ പ്രശ്നമുണ്ടായിട്ടില്ല. എന്നാൽ, രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാർത്തകൾ പുറത്തു വരുന്നത്' - തന്റെ വോട്ടർ ഐ ഡി ഉയർത്തി കാട്ടി ഷമ മുഹമ്മദ് പറഞ്ഞു.

ഭാര്യയുടെ കാമുകനെ കൊല്ലാൻ ഭർത്താവ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത് ആറു മണിക്കൂർ; ഒടുവിൽ അറസ്റ്റ്

സി പി എമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കുകയും ചെയ്തു ഷമ മുഹമ്മദ്. പയ്യന്നൂരും മട്ടന്നൂരും കൂത്തുപറമ്പുമെല്ലാം അവർ കള്ളവോട്ടാണ് ചെയ്യുന്നത്. എന്നിട്ട് അവർ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ഷമ പറഞ്ഞു.

ഇത്തരം കള്ളവോട്ട് ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നത് സി പി എമ്മിന് എതിരെയും പിണറായി വിജയന് എതിരെയും സംസാരിക്കുന്നത് കൊണ്ടാണെന്നും ഷമ പറഞ്ഞു.

കഴിഞ്ഞദിവസം ആയിരുന്നു സംസ്ഥാനത്ത് മുഴുവൻ ഇരട്ട വോട്ടുകൾ വ്യാപകമാണെന്ന ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതി ശരി വെക്കുകയും ചെയ്തിരുന്നു. എന്നാൽ, ചെന്നിത്തല ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസ് എം എൽ എ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

കൂടാതെ, ചെന്നിത്തലയുടെ മാതാവായ ദേവകിയമ്മയ്ക്കും കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർഥി ഡോ എസ് എസ് ലാലിനും ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Published by: Joys Joy
First published: March 27, 2021, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories