• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈസ് ചാൻസിലർ ഓടു പൊളിച്ചല്ല യൂണിവേഴ്സിറ്റിയിൽ വന്നത്; ഗവർണർക്ക് ചാൻസലർ പദവിയിൽ തുടരാൻ അർഹതയില്ല: എംവി ജയരാജൻ

വൈസ് ചാൻസിലർ ഓടു പൊളിച്ചല്ല യൂണിവേഴ്സിറ്റിയിൽ വന്നത്; ഗവർണർക്ക് ചാൻസലർ പദവിയിൽ തുടരാൻ അർഹതയില്ല: എംവി ജയരാജൻ

ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്ന് എംവി ജയരാജൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് എം വി ജയരാജൻ ആരോപിച്ചു.

    ഓടു പൊളിച്ചല്ല വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിയിൽ വന്നത്. ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. പ്രിയവർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയത സംവത്തിൽ ഗവർണറെ ചോദ്യം ചെയ്ത് വി സി കോടതിയിൽ പോകേണ്ടതില്ലെന്നും ജയരാജൻ പറഞ്ഞു.

    രണ്ടാം സ്ഥാനക്കാരൻ ജോസഫ് സ്കറിയയുടേ ഹർജിയിൽ വിസി നിലപാട് അറിയിച്ചാൽ മതി. ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്ന് എംവി ജയരാജൻ പറഞ്ഞു.
    Also Read- പ്രിയ വർഗീസ് നിയമനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

    അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനൽ പരാമർശത്തിൽ ഇപ്പോൾ പ്രതിക്കാനില്ലെന്ന് കണ്ണൂർ വിസി പറഞ്ഞു. കണ്ണൂർ സർവ്വകലാശാലയിലെ ഖാദി ഓണം മേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

    Also Read- ചാൻസലറുടെ അധികാരം വെട്ടിക്കുറക്കാനുള്ള നിയമഭേദഗതി ബിൽ ബുധനാഴ്ച സഭയിൽ

    ഇതിനിടയിൽ ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേ​ഗദതി ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. നിയമസഭയിൽ ചേർന്ന കാര്യോപദേശക സമിതി യോ​ഗത്തിലാണ് തീരുമാനം. വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തും. വിസിമാരുടെ പ്രായപരിധി അറുപതിൽ നിന്ന് 65 ആയി ഉയർത്താനും കരട് ബിൽ ശുപാർശ ചെയ്യുന്നു.
    Also Read- ഗവർണറുടെ നടപടി അനുചിതം, അപലപനീയം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

    ഉന്നത വി​ദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും സെർച്ച് കമ്മിറ്റിയുടെ കൺവീനർ. ​ഗവർണറുടെ പ്രതിനിധി, സർക്കാർ പ്രതിനിധി, യുജിസി പ്രതിനിധി, സിൻഡിക്കേറ്റ് പ്രതിനിധി ഇവരാകും മറ്റ് അം​ഗങ്ങൾ. സെർച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ മൂന്നു പേരടങ്ങുന്ന പാനൽ ചാൻസലർക്ക് സമർപ്പിക്കണം. ഈ പാനലിൽ നിന്ന് ഭൂരിപക്ഷം അം​ഗങ്ങൾ നിർദേശിക്കുന്നയാളെ വേണം ​ഗവർണർ വിസിയായി തെരഞ്ഞെടുക്കേണ്ടത്.

    സർക്കാരിന് ഭൂരിപക്ഷമുള്ള സമതി ആയതുകൊണ്ടു തന്നെ സർക്കാരിന് താത്പര്യമുള്ളയാൾ സർവകലാശാലകളുടെ തലപ്പത്തെത്തും. ​വിസി തെരഞ്ഞെടുപ്പിൽ ​ഗവർണറുടെ നിയന്ത്രണം ഇതോടെ ഇല്ലാതാകും. സർക്കാരും ​ഗവർണറുമായുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലിന്റെ മൂലകാരണവും ഈ നിർദിഷ്ട ബില്ലാണ്. ബില്ലിനെ സഭയിൽ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
    Published by:Naseeba TC
    First published: