news18-malayalam
Updated: September 12, 2019, 6:34 PM IST
എം വി ജയരാജൻ
കണ്ണൂർ: പണം താരാമെന്ന് ചെറുപുഴയിലെ വീട്ടില്‍ ചെന്ന് പറഞ്ഞത് ദുരൂഹ മരണത്തില്‍ കോണ്‍ഗ്രസിന് പങ്കുള്ളത് കൊണ്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സമഗ്ര അന്വേഷണത്തില്‍ വിവരങ്ങള്‍ പുറത്താകുമെന്ന് വ്യക്തമായപ്പോഴാണ് പണം നല്കാന് കോണ്‍ഗ്രസ് തയാറായത്. ജോസഫിന്റെ ജീവന് പകരം എത്ര കോടി കൊടുത്താലും മതിയാകില്ലെന്നും ജയരാജൻ പറഞ്ഞു. ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫിന്റെ ബാധ്യത കെ.പി.സി.സി ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
മരണപ്പെട്ട ജോസഫിന്റെ ജീവന് തിരിച്ചു നല്കാന് കെ പി സി സി പ്രസിഡന്റിനാകുമോ? പപ്പയെ ഇല്ലാതാക്കിയത് പ്രദേശത്തെ കോണ്‍ഗ്രസ് കാരാണെന്ന് മകന് കത്തയച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ ഇപ്പോഴത്തെ നടപടി കുറ്റസമ്മതാണെന്നും ജയരാജന് പറഞ്ഞു.
തട്ടിപ്പ് നടത്തിയവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് വേണ്ടതെന്നും എം വി ജയരാജന് പറഞ്ഞു.
Also Read
കരാറുകാരന്റെ ബാധ്യത KPCC ഏറ്റെടുക്കും; നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകളെ കുറിച്ച് അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി
ജോസഫിന്റെ ആത്മഹത്യയിലൂടെ കോണ്‍ഗ്രസ് നടത്തിയ കുംഭകോണമാണ് പുറത്തുവന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കളവ് പിടിച്ചപ്പോള്‍ കളവ് മുതല്‍ തിരിച്ചുനല്‍കാമെന്ന നിലപാടാണ് മുല്ലപ്പളളി രാമചന്ദ്രന്റേത്. വിജിലന്‍സ് അന്വേഷണത്തെ മുല്ലപ്പളളി ഭയക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന് പാലായില്‍ പറഞ്ഞു.
First published:
September 12, 2019, 6:34 PM IST