• HOME
  • »
  • NEWS
  • »
  • kerala
  • »
  • M V Jayarajan | യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലി BJP നടത്തുന്നത് അപവാദ പ്രചാരണം; എം വി ജയരാജന്‍

M V Jayarajan | യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലി BJP നടത്തുന്നത് അപവാദ പ്രചാരണം; എം വി ജയരാജന്‍

വാഹനം വാടകയ്ക്ക് എടുത്തു. അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല

എം.വി ജയരാജൻ

എം.വി ജയരാജൻ

  • Last Updated :
  • Share this:
    കണ്ണൂര്‍: സിപിഎം(CPM) പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ എത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച കാറിനെ ചൊല്ലി ബിജെപി(BJP) നടത്തുന്നത് അപവാദ പ്രചരണമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 28ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.ഉടമകളുടെ രാഷ്ട്രീയം നോക്കിയല്ല വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്.

    ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ ഉള്‍പ്പെടെ കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയവര്‍ക്ക് എറണാകുളം ജില്ലാ കമ്മിറ്റി തന്നെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് തയാറാക്കിയത്. എയര്‍പ്പോര്‍ട്ടില്‍ ട്രാവല്‍ എജന്‍സി നടത്തുന്ന കാലക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ നിന്നാണ് വാഹനം ഏര്‍പ്പാട് ചെയ്തത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അകമ്പടി വാഹനമായും ഇതേ വണ്ടി ഉപയോഗിച്ചിട്ടുണ്ട്.

    Also Read-പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് BJP; നിഷേധിച്ച് CPM

    നിരവധി തവണ സൈനീക ഉദ്യോഗസ്ഥരും ഉപയോഗിച്ചിട്ടുണ്ട് എന്ന് ഉടമ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ അറിയിച്ചതായും എം വി ജയരാജന്‍ പറയുന്നു. വാഹനം വാടകയ്ക്ക് എടുത്തു. അതില്‍ നേതാക്കളും പ്രതിനിധികളും എത്തുന്നു. അതൊന്നും വിവാദമാക്കേണ്ട കാര്യമില്ല. കണ്ണൂരിലെ ഒരു പ്രമുഖ ട്രാവല്‍ ടൂറിസം ഏജന്‍സിയുമായി ബന്ധപ്പെട്ട് വാഹനങ്ങളെടുക്കുകയാണ് ചെയ്തത്. യെച്ചൂരി സ്ഥിരിമായി ഉപയോഗിച്ചത് കെഎല്‍ 13 എയു 2707 എന്ന വാഹനം ആണ്.

    Also Read-പാര്‍ട്ടി കോണ്‍ഗ്രസിന് സീതാറാം യെച്ചൂരിക്ക് കാർ ഏർപ്പാടാക്കിയത് താനല്ലെന്ന് പി മോഹനൻ; BJP നടത്തുന്നത് അപവാദ പ്രചരണം

    വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18 AB 5000 നമ്പര്‍ ഫോര്‍ച്ച്യൂണര്‍ വണ്ടിയെ സംബന്ധിച്ചാണ് വിവാദം ഉയര്‍ന്ന്. അതേസമയം ലീഗ് പ്രവര്‍ത്തകനായ തനിക്കെതിരെയുള്ളത് രാഷ്ട്രീയ കേസുകള്‍ മാത്രമാണെന്ന് സിദ്ദിഖ് ന്യൂസ് 18 നോട് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും എന്നും സിദ്ദിഖ് വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: