കോഴിക്കോട്: എൽജെഡി-ജെഡിസ് ലയനം (LJd-JDS) ഉടൻ. ജെ ഡി എസുമായി ലയിക്കാൻ തീരുമാനിച്ചതായി എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ (MV Shreyams Kumar ) കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലയന സമ്മേളനം ഉടനുണ്ടാവുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.
എൽജെഡി ജെ ഡി എസുമായും ആർ ജെ ഡിയുമായും ചർച്ച നടത്തി. ജെഡിഎസുമായി ലയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ ഉണ്ടായിരുന്നു. വിയോജിപ്പുകൾ സ്വാഭാവികമാണ്. ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.
ഭാരവാഹി സ്ഥാനങ്ങൾ പങ്കിടാനാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം വിലങ്ങു തടിയാവില്ല. ആവശ്യമെങ്കിൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം തീരുമാനമെടുക്കും. നേരത്തെയുള്ള ഉപസമിതി ഇക്കാര്യങ്ങളിൽ ചർച്ച നടത്തും
കോഴിക്കോട് നടന്ന സംസ്ഥാനസമിതി യോഗത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കാനുള്ള തീരുമാനമുണ്ടായത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ജെഡി ജെഡിഎസില്‍ തിരികെയെത്തുന്നത്.
മാത്യു ടി തോമസ് പ്രസിഡന്റായി തുടരും. ഏഴ് ജില്ലാ കമ്മറ്റികള്‍ എല്‍ജെഡിക്കും എഴെണ്ണം ജെഡിഎസിനും വീതിച്ച് നല്‍കാനുമാണ് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വെച്ചാണ് ലയിക്കാനുള്ള തീരുമാനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.