• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചരിത്രം പിറന്നു; മാധ്യമപ്രവർത്തകരെ നയിക്കാൻ ആദ്യമായി ഒരു വനിത; എം വി വിനീത KUWJ സംസ്ഥാന പ്രസിഡന്റ്

ചരിത്രം പിറന്നു; മാധ്യമപ്രവർത്തകരെ നയിക്കാൻ ആദ്യമായി ഒരു വനിത; എം വി വിനീത KUWJ സംസ്ഥാന പ്രസിഡന്റ്

കേരളാ വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്. 

എം വി വിനീത

എം വി വിനീത

  • Share this:
    ‌തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയന്റെ (KUWJ) 60 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. കേരളാ വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്.

    78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എം പി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ 1515 വോട്ടുകൾ നേടിയാണ് വിനീത വിജയം ഉറപ്പിച്ചത്. എം പി സൂര്യദാസ് 1437 വോട്ടുകൾ നേടിയപ്പോൾ 48 വോട്ടുകൾ അസാധുവായി.

    വിനീത നിലവിൽ KUWJ തൃശൂര്‍ ഘടകം സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാംതവണയാണ് തൃശ്ശൂര്‍ ഘടകത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 
    Published by:Rajesh V
    First published: