• HOME
  • »
  • NEWS
  • »
  • kerala
  • »
  • നമ്പർ പ്ലേറ്റിൽ 'ജസ്റ്റ് മാരീഡ്' സ്റ്റിക്കർ പതിച്ച് യാത്ര; 3250 രൂപ പിഴ ചുമത്തി MVD

നമ്പർ പ്ലേറ്റിൽ 'ജസ്റ്റ് മാരീഡ്' സ്റ്റിക്കർ പതിച്ച് യാത്ര; 3250 രൂപ പിഴ ചുമത്തി MVD

രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്.

  • Last Updated :
  • Share this:
    പാലക്കാട്: വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറിന് പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. രജിസ്ട്രേഷൻ നമ്പർ മറച്ച് വെച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമാണ് പിഴ ചുമത്തിയത്. ചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

    വാഹനത്തിന്റെ ഉടമയ്ക്ക് 3250 രൂപയാണ് പിഴ ചുമത്തിയത്. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര് പ്ലേറ്റുകളിൽ 'ജസ്റ്റ് മരീഡ്' എന്ന സ്റ്റിക്കറാണ് പതിച്ചത്. ഇത് ശ്രദ്ധയിൽ‌പ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘമാണ് കാറിനെ പിന്തുടർന്ന് പിഴ ചുമത്തിയത്.

    Also Read-Ragging| റാഗിങ്: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

    ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറിപ്പിടിച്ച വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

    കൊല്ലം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെൺകുട്ടിയെ കയറിപിടിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെൻ‌ഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

    പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തിൽ പോകുകയും പത്തനാപുരം- ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അതിക്രമം കാട്ടിയെന്നുമാണ് പരാതി.

    Also Read-DYFI പ്രവര്‍ത്തകർ CPM ഓഫീസ് അടിച്ചുതകര്‍ത്തു;FB പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്

    വാഹനത്തിൽ ഈ സമയം മറ്റാരുമില്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസൻസ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
    Published by:Jayesh Krishnan
    First published: