• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബ്ലോക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ ബസ്സോടിച്ച് ഡ്രൈവറുടെ 'മാസ്', പിടികൂടി ക്ലാസിലിരുത്തി MVD

ബ്ലോക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ ബസ്സോടിച്ച് ഡ്രൈവറുടെ 'മാസ്', പിടികൂടി ക്ലാസിലിരുത്തി MVD

എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ എംവിഡി കർശന നിർദ്ദേശം നൽകി

  • Last Updated :
  • Share this:
    കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പെട്രോൾ പമ്പിലൂടെ ബസ്സോടിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവറെ പിടികൂടി എംവിഡി. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അരുൺ ഹരിയെയാണ് എംവിഡി പിടികൂടി ക്ലാസിലിരുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

    സീപോർട്ട്-എയർപോർട്ട് റോഡിൽ സണ്‍‌റൈസ് ആശുപത്രിയ്ക്ക് സമീപത്തെ പെട്രോൾ പമ്പിലൂടെയായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം. തൃശ്ശൂരിൽനിന്ന് വിദ്യാർഥികളുമായി പള്ളിക്കരയിലെ വാട്ടർ തീം പാർക്കിലേക്ക് വന്ന ബസാണ് ബ്ലോക്ക് ഒഴിവാക്കാനായി പെട്രോൾ പമ്പിലൂടെ കയറ്റിയിറക്കിയത്.

    Also Read-873 ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന് DGPയ്ക്ക് NIA റിപ്പോര്‍ട്ട് നൽകിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്

    റോഡരികിലെ പെട്രോൾ പമ്പിലേക്ക് ബസ് അമിത വേഗത്തിൽ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവം നേരിൽകണ്ട നാട്ടുകാർ വണ്ടി നമ്പർ സഹിതം എറണാകുളം ആർടി ഓഫീസിൽ വിവരം അറിയിക്കുകായായിരുന്നു. തുടർ‌ന്ന് ഡ്രൈവറോട് ഓഫീസിൽ ഹാജരാകാൻ നിർ‌ദേശിച്ചു.

    Also Read-'പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട; 800 രൂപ ദിവസക്കൂലി മതി; കെഎസ്ആർടിസി ലാഭത്തിലാക്കാം'; വൈറലായി കുറിപ്പ്

    ഓഫീസിൽ ഹാജരായ ഡ്രൈവർക്ക് ആദ്യം താക്കീത് നൽകി. തുടർന്ന് എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു.
    Published by:Jayesh Krishnan
    First published: