നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്‍സെഷൻ നിഷേധിച്ച് ബസില്‍ നിന്ന് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു; 'പ്രഫസര്‍'ക്കെതിരെ MVD കേസെടുത്തു

  കണ്‍സെഷൻ നിഷേധിച്ച് ബസില്‍ നിന്ന് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു; 'പ്രഫസര്‍'ക്കെതിരെ MVD കേസെടുത്തു

  ബസുകാർ വഴിയിൽ ഇറക്കിവിട്ടതിനെ തുടർന്ന് വിദ്യാർഥിനികൾ നാല് കിലോമീറ്ററോളമാണ് നടന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൺസഷൻ നിഷേധിച്ച് സ്കൂൾ വിദ്യാർഥിനികൾക്ക് സ്വകാര്യ ബസിൽ നിന്നും കൂട്ടത്തോടെ ഇറക്കിവിട്ടതായി പരാതി. കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന 'പ്രഫസർ' ബസിൽ കയറിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇതേ തുടർന്ന് ബസിനെതിരെയും ലൈസൻസില്ലാത്ത കണ്ടക്ടർക്കെതിരെയും മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

   ഇന്നലെ രാവിലെ 7.30 നായിരുന്നു സംഭവം. ബസുകാർ വഴിയിൽ ഇറക്കിവിട്ടതിനെ തുടർന്ന് വിദ്യാർഥിനികൾ നാല് കിലോമീറ്ററോളമാണ് നടന്നത്. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികളെയാണ് വഴിയിൽ ഇറക്കിവിട്ടതായി പരാതി ഉയർന്നത്. രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനികൾ. മിനിമം ചാർജ് നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നും എന്നാൽ അതിനുള്ള പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ ഇറക്കിവിടുകയായിരുന്നെന്നും വിദ്യാർഥിനികൾ മൊഴി നൽകി. എന്നാൽ സ്കൂളിൽ പോകുന്നവർക്ക് മാത്രമാണ് കൺസെഷന് അർഹതയെന്നും ട്യൂഷന് പോകുന്നവർക്ക് ഇളവ് അനുവദിക്കില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു.

   മോട്ടർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ, പെൺകുട്ടികളെ ഇറക്കിവിട്ട ബസിലെ കണ്ടക്ടർ നൗഫലിന് (27) ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസിനെതിരെ കേസെടുത്തതായും കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചതായും കുന്നത്തൂർ ജോ.ആർടിഒ ആർ. ശരത്ചന്ദ്രൻ പറഞ്ഞു. ബസുകളിൽ യാത്ര ചെയ്യുന്ന സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കൺസഷൻ ഉറപ്പാക്കുമെന്നും ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

   Also read-'ബസുകൾ കുട്ടികൾ അപമാനിക്കപ്പെടുന്ന പ്രധാന ഇടം; എത്ര മോശമായാണ് പെരുമാറുന്നത്'; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

   വിദ്യാര്‍‌ഥികളുടെ കണ്‍സെഷന്‍ നിരക്ക് സാമ്പത്തിക അടിസ്ഥാനത്തിലാക്കും; BPLകാർക്ക് സൗജന്യ യാത്രക്ക് ശുപാർശ

   തിരുവനന്തപുരം: ബസ് ചാർജ് വർധന (Bus Charge Hike) അനിവാര്യമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയും (Justice Ramachandran Committee) അഭിപ്രായപ്പെട്ടു. സാമ്പത്തിക അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ബസുകളിലെ കൺസെഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് ശുപാർശ. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബിപിഎല്ലുകാര്‍ക്ക് (BPL) സൗജന്യ യാത്രയും ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) അറിയിച്ചു.

   Also read- E Sreedharan| 'പ്രായമായി; ഇനി സജീവരാഷ്ട്രീയ പ്രവർത്തനത്തിനില്ല; ബിജെപിയിൽ പ്രത്യേക ക്ഷണിതാവായി തുടരും': ഇ. ശ്രീധരൻ

   ബസ് നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷനുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തി. കമ്മീഷന്‍ ശുപാര്‍ശപ്രകാരം വിദ്യാര്‍ത്ഥികളുടെ നിരക്ക് നിലവിലെ ഒരു രൂപയില്‍ നിന്ന് 5 രൂപയായി ഉയര്‍ത്തണമെന്നാണ്. ബസുടമകള്‍ ഇത് 6 ആക്കണമെന്ന് ആവശ്യപ്പെടുന്നു. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ കണ്‍സിഷന്‍ നല്‍കുന്ന കാര്യമാണ് മന്ത്രി മുന്നോട്ടു വച്ചത്.

   നിലവിൽ മിനിമം ബസ് ചാര്‍ജ് 8 രൂപയാണ്. ഇത് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുപാര്‍ശകളെല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ച ശേഷമാകും അന്തിമ തീരുമാനം. രാത്രികാല യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. രാത്രികാല യാത്ര നിരക്കിൽ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കും.  രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവ്വീസ് മുടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർദ്ധനവ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
   Published by:Naveen
   First published: