നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതം : മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

    കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതം : മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

    കുട പിടിച്ച് നടന്നു പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്, കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്.

    • Share this:
      തിരുവനന്തപുരം:മഴക്കാലത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട പിടിച്ചിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് , അടുത്തിടെ ഇങ്ങിനെ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിച്ചിരിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടികാണിക്കുന്നു.

      കുട പിടിച്ച് നടന്നു പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്, കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്.

      വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോള്‍ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്.

      ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും (Drag effect) കൂടും.ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാന്‍ അത് ധാരാളം മതിയാകും.

      വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും മാത്രവുമല്ല ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും. യാത്രകള്‍ സുരക്ഷിതമായ തരത്തില്‍ നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

      മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനെന്ന് 2020ൽ ഇന്റലിജൻസ് റിപ്പോർട്ട്; ഇഡി അന്വേഷണത്തിനും ഡിജിപി ശുപാർശ നൽകി

      പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസൺ മാവുങ്കലിനെതിരെ 2020 ൽ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. മോൻസണിനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ എൻഫോഴ്സെമെന്റ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്തിരുന്നു.

      കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി മോൻസണിന് ഉള്ള ബന്ധത്തിന്റെ വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാൾ വർഷങ്ങൾക്ക് മുൻപ് കോസ്മെറ്റിക് ആശുപത്രി നടത്തിയിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരത്തിലും ഇന്റലിജൻസ് വിഭാഗം ദുരൂഹത ഉന്നയിച്ചു. മോൻസണിനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസൺ ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടരുകയായിരുന്നു.

      Also Read- മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും കേരള പൊലീസിന്റെ ബീറ്റ് ബോക്സ് എടുത്തുമാറ്റി

      ഇതിനിടെ, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സ് കേരള പൊലീസ് എടുത്തുമാറ്റി. കലൂരിലെ വീട്ടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബീറ്റ് ബോക്സാണ് എടുത്തുമാറ്റിയത്. കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങൾ മോൺസണ് ലഭിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

      Also Read- മോൺസന്റെ കാർ നോട്ടെണ്ണല്‍ യന്ത്രവും ലാപ്ടോപ്പും ഘടിപ്പിച്ചത്; വീട്ടിൽ പൊലീസ് ബീറ്റ്ബോക്സും

      സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മോൺസണിന്റെ വീടിന് മുന്നിൽ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്. ഇയാളുടെ കൊച്ചിയി കലൂരിലെയും ചേര്‍ത്തലയിലേയും വീടുകളിലാണ് ബീറ്റ് ബോക്‌സ് പൊലീസ് സ്ഥാപിച്ചിരുന്നത് . വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്‌സ് പോയിന്റ് സ്ഥാപിച്ചിട്ടുള്ളത്.

      Also Read- പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ്: മോൺസൺ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

      പൊലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്‌സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്‌സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. ഇന്നും പോലീസ് ഈ ബീറ്റ്‌ബോക്‌സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിരുന്നു. വിവാദമായതോടെ ബീറ്റ് ബോക്‌സ് വെക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്നു. ഇതേ തുടർന്നാണ് ബീറ്റ് ബോക്സ് എടുത്ത് മാറ്റാൻ നടപടി സ്വീകരിച്ചത്.

      Also Read- വിവാദ നായകൻ മോൺസൺ മാവുങ്കലിന്​ ഉന്നതരുമായി ബന്ധം; കെ സുധാകരൻ, ബെഹ്​റ, മോഹൻ ലാൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

      അതേസമയം മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. മോൻസൺ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു.
      Published by:Jayashankar AV
      First published:
      )}