• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'താമരാക്ഷൻപിള്ള'യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'താമരാക്ഷൻപിള്ള'യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്നാണ് ഡ്രൈവർ നൽകിയ വിശദീകരണം

  • Share this:
    കൊച്ചി: കോതമംഗലത്ത് നിയമം ലഘിച്ചുള്ള കല്യാണ യാത്രയിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നേരത്തേ കേസെടുത്തിരുന്നു. വഴി കാണാത്തവിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്.


    സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്നാണ് ഡ്രൈവർ റഷീദ് നൽകിയ വിശദീകരണം. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഡ്രൈവറുടെ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

    ഡ്രൈവറുടെ ഭാഗത്തു നിന്ന് ജാഗ്രതക്കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് കാടും പടലുമായി ദിലീപ് നായകനായ പറക്കുംതളിക മോഡലിൽ അലങ്കരിച്ചത്.

    Also Read- പറക്കുംതളികയിലെ താമരാക്ഷൻ പിള്ള പോലെ കെഎസ്ആർടിസി ബസ്; കല്യാണ യാത്ര വിവാദത്തിൽ

    സിനിമയിലെ ബസിന്റെ പേരായ 'താമരാക്ഷൻ പിള്ള' എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു. അർജൻറീനയുടെയും ബ്രസീലിന്റെയും ആരാധകർ കോടികൾ വീശി ആഘോഷ തിമിർപ്പിലായിരുന്നു യാത്ര.

    കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിക്ക് കല്യാണ ഓട്ടം പോകുന്ന ബസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
    Published by:Naseeba TC
    First published: