• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC ബസിന് സൈഡ് നൽകാതെ അഭ്യാസം; യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി

KSRTC ബസിന് സൈഡ് നൽകാതെ അഭ്യാസം; യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി

കാലടിയിൽ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസിന് മുന്നിലൂടെ ഗോകുല്‍ ദാസ് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയായിരുന്നു

KSRTC

KSRTC

 • Last Updated :
 • Share this:
  കൊച്ചി: കെഎസ്ആർടിസി ബസിന് മുന്നിൽ സൈഡ് നൽകാതെ അഭ്യാസം കാണിച്ച് വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. പെരുമ്പാവൂര്‍ റയോണ്‍പുരം സ്വദേശിയായ ഗോകുല്‍ ദാസിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഡ്രൈവിങ് ലൈസൻഡ് റദ്ദാക്കിയത്.

  ഇക്കഴിഞ്ഞ ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടിയിൽ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ ബസിന് മുന്നിലൂടെ ഗോകുല്‍ ദാസ് അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ ബസിന്റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

  കാലടി പാലം മുതല്‍ ഒക്കല്‍ വരെ ഇത്തരത്തില്‍ ബസിന് മുന്നില്‍ വാഹനമോടിച്ചതിന്റെ ദൃശ്യം ബസ് ജീവനക്കാര്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനൽകുകയായിരുന്നു. ഒപ്പം പരാതി നൽകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മോട്ടോർ വാഹനവകുപ്പ് ഗോകുൽദാസിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

  ബംഗളുരുവിലേക്ക് പോയ KSRTC സ്വിഫ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

  കോട്ടയത്തുനിന്ന് ബംഗളുരുവിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. നഞ്ചൻകോടിന് ഒരു കിലോമീറ്ററിന് മുമ്പാണ് റോഡിന്‍റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ബസ് മറിഞ്ഞത്. അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരെയും ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

  Also Read- Accident | ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂൾ വിദ്യാർത്ഥി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

  അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന എത്തിയവർ യാത്രക്കാരുടെ മൊബൈൽഫോണും ലാപ്ടോപ്പും ഉൾപ്പടെ വിലയേറിയ സാധനങ്ങൾ മോഷ്ടിച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഇക്കാര്യം ശരിയല്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. എല്ലാവരുടെയും സാധനങ്ങളും ബാഗും പൊലീസ് സ്റ്റേഷനിൽവെച്ച് കൈമാറിയതായി ബസ് ഡ്രൈവർ അൻസിൽ ന്യൂസ്18നോട് പറഞ്ഞു.. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയത്തുനിന്ന് പോയ ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്.

  ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഇല്ലാതായത് കൈകാലുകൾ തളർന്ന അമ്മയുടെയും സഹോദരന്റെയും ഏക അത്താണി

  ഓങ്ങല്ലൂരില്‍ (Ongallur) ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി കുന്നക്കാല്‍ത്തൊടി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കിഷോർ (26) ആണു മരിച്ചത്. ഓങ്ങല്ലൂര്‍ പോക്കുപ്പടി മാട് ഇറക്കത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വാണിയംകുളത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന കിഷോര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു.

  റോഡിലേക്ക് തെറിച്ചുവീണ കിഷോറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഷൊര്‍ണൂരില്‍നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റും എത്തിയിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് കിഷോര്‍. അമ്മ: ഗിരിജ. സഹോദരങ്ങള്‍: കിരണ്‍, ഷിജിത്ത്.
  Published by:Anuraj GR
  First published: