സുരേഷ് ഗോപി (Suresh Gopi) പഴയ എസ്എഫ്ഐക്കാരൻ ആയിരുന്നുവെന്ന് മകനും നടനുമായ ഗോകുൽ സുരേഷ് (Gokul Suresh). ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഗോകുൽ സുരേഷിന്റെ പ്രതികരണം. നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങൾ എൻജോയ് ചെയ്യാൻ സാധിക്കാറില്ലെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
അച്ഛൻ എല്ലാവരും കരുതുന്ന പോലെ സോ കോൾഡ് ബിജെപിക്കാരനല്ല. എന്നും നാട്ടുകാര്‍ക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരു രാഷ്ട്രീയക്കാരനാണ്. ബിജെപിയിലാണെന്ന് മാത്രം.
രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്. അത് അച്ഛന് അറിയുന്ന കാര്യവുമാണ്. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്ത് നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് പറയാന്‍ തോന്നുന്നില്ല.
അച്ഛന് ഒരുപാട് കഷ്ടപെടുന്നുണ്ട്. ഒരു തരത്തിലും അഴിമതിയില്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും എടുത്ത് കൊടുത്ത് തന്നെ. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ സമ്പാദ്യമാണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നത് അച്ഛന്റെ തീരുമാനമാണ്. അതിനെ ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്.
അച്ഛന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എസ്എഫ്ഐക്കാരനായിരുന്നു. നായനാര്‍ സാറായും കരുണാകരന് സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ടെന്നും ഗോകുൽ സുരേഷ് പറയുന്നു.
അച്ഛൻ സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ എന്ന അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ അതിന് മറ്റൊരു വശം കൂടിയുണ്ട്. കുടുംബം വിൽക്കേണ്ടി വന്നേനെ. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബിജെപിയുടെ അടികൂടി കിട്ടിയേനെയെന്നും ഗോകുൽ സുരേഷ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.