HOME » NEWS » Kerala » MY LIFE WITH PUTHUPALLY BLENDED TOGETHER SAYS OOMMEN CHANDY

Oommen Chandy: 'ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു' ആജീവനാന്തം മാറില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിക്ക് പകരം ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിൽ ചർച്ച നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. 

News18 Malayalam | news18-malayalam
Updated: January 30, 2021, 11:54 AM IST
Oommen Chandy: 'ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു' ആജീവനാന്തം മാറില്ലെന്ന്‌ ഉമ്മന്‍ചാണ്ടി
oommen chandy
  • Share this:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.  ''കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ പി സി സി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല''-  ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പുതുപ്പള്ളിക്ക് പകരം ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിൽ ചർച്ച നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. പുതുപ്പള്ളിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ തലസ്ഥാനത്തേക്ക് എത്തിച്ച് നിർണായക നീക്കത്തിന് കോൺഗ്രസ് ഒരുങ്ങുന്നുവെന്നും നേമവും വട്ടിയൂർക്കാവുമാണ് പരിഗണനയിലുള്ളതെന്നുമായിരുന്നു പ്രചാരണം.

ബി ജെ പിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസിലെ ഏറ്റവും പ്രമുഖനായ ഉമ്മൻചാണ്ടി മത്സരിക്കുന്നത്, ബി ജെ പിയെ എതിർക്കുന്നതിന് കോൺഗ്രസിന് പ്രാപ്തിയില്ലെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുമെന്ന രീതിയിലായിരുന്നു ചർച്ചകൾ.

Also Read- ആന്റണി രാജുവിന് ഇത്തവണ സീറ്റില്ല; തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഎം

നേമത്തെ ബി ജെ പിക്കെതിരെ നേർക്കുനേർ പോരാട്ടത്തിന് ഉമ്മൻ ചാണ്ടി ഇറങ്ങുന്നതോടെ സംസ്ഥാനത്തുടനീളം ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്ന രീതിയിലായിരുന്നു ഇത്തരമൊരു വിഷയം ചർച്ചയായത്.

Also Read- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ

ബി ജെ പിയെ ഏറ്റവും കൂടുതൽ എതിർക്കുന്നുവെന്ന് സി പി എം അവകാശപ്പെടുമ്പോഴും നേമം പോലുള്ള ബിജെപി ശക്തമായ മണ്ഡലങ്ങളിൽ ശക്തരായ എതിരാളികളെ ഇറക്കി നേരിടാൻ സി പി എം തയാറായിട്ടില്ല.

Also Read- 'സീറ്റ് വർധിപ്പിക്കലല്ല, അധികാരത്തിൽ എത്തുകയെന്നതാണ് കേരളത്തിൽ ബി.ജെ.പിയുടെ ലക്ഷ്യം'

ഉമ്മൻചാണ്ടിക്ക് പകരം ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ മത്സരിപ്പിക്കുമെന്ന പ്രചാരണവും നേരത്തെ ഉയർന്നിരുന്നു. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമോ എന്ന ചോദ്യത്തോട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ-  'ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കും.' കേരളത്തിൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചാലും ജയിക്കുന്ന ബ്രാൻഡ് എന്നായിരുന്നു നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത്.
Published by: Rajesh V
First published: January 30, 2021, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories