HOME » NEWS » Kerala » MY PRIVATE SECRETARY IS NOT A CPM MEMBER SAYS OPPOSITION LEADER VD SATHEESAN

'എന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഎമ്മുകാരനല്ല'; പ്രചരണത്തിന് പിന്നില്‍ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ള ചിലരെന്ന് വി.ഡി. സതീശന്‍

നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ എസ് യുക്കാരനായിരുന്നു അനില്‍കുമാറെന്നാണ് വിഡി സതീശന്റെ പ്രതികരണം.

News18 Malayalam | news18-malayalam
Updated: June 8, 2021, 6:41 PM IST
'എന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഎമ്മുകാരനല്ല'; പ്രചരണത്തിന് പിന്നില്‍ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ള ചിലരെന്ന് വി.ഡി. സതീശന്‍
വി ഡി സതീശൻ
  • Share this:
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയം സംബന്ധിച്ച് വിവാദം. പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ സിപിഎമ്മുകാരനെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് മറുപടിയുമായി വി ഡി സതീശൻ തന്നെ രംഗത്തെത്തി. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചരണത്തിന് പിന്നിലെന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read- പ്രവർത്തകരിൽ ആവേശം നിറയ്ക്കുന്ന കണ്ണൂരിലെ കരുത്തൻ; ഇനി കെ സുധാകരൻ കെപിസിസിയെ നയിക്കും

നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ എസ് യുക്കാരനായിരുന്നു അനില്‍കുമാറെന്നാണ് വിഡി സതീശന്റെ പ്രതികരണം. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ടേറ്ററായിരുന്നു അനില്‍കുമാറെന്നും വിഡി സതീശന്‍ പറയുന്നു. നിലവിലെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ള ചിലരാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Also Read- കെപിസിസി അധ്യക്ഷനായി സുധാകരനെ നിയമിച്ച ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു; ചെന്നിത്തല

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു. മാത്രമല്ല, എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.



Also Read- K Sudhakaran| കോൺഗ്രസിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരുമെന്ന് കെ. സുധാകരൻ

വി ഡി സതീശന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ അനുകൂലിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ശക്തനയ പ്രതിപക്ഷനേതാവ് എന്ന നിലയിൽ പലഭാഗത്തുനിന്നും കുത്തിത്തിരിപ്പുകളും നുണപ്രചരണങ്ങളും മാനസികമായി തകർക്കലുകളും ഉണ്ടാവുമെന്നും അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടുപോകണമെന്നുമാണ് യുഡിഎഫ് പ്രവർത്തകർ കമന്റ് ചെയ്തിരിക്കുന്നത്.
Published by: Rajesh V
First published: June 8, 2021, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories