• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞാൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ? മന്ത്രിസ്ഥാനം രാജിവെച്ചത് ധാർമികതയുടെ പേരിൽ:' സജി ചെറിയാൻ

'ഞാൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ? മന്ത്രിസ്ഥാനം രാജിവെച്ചത് ധാർമികതയുടെ പേരിൽ:' സജി ചെറിയാൻ

തനിക്കെതിരെ കേസില്ലെന്ന കാര്യം പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു

സജി ചെറിയാൻ

സജി ചെറിയാൻ

  • Share this:

    ആലപ്പുഴ: ധാർമികത മുൻനിർത്തിയാണ് മന്ത്രിസ്ഥാനം രാജി വച്ചതെന്ന് സജി ചെറിയാൻ. താൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോയെന്ന് ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. താൻ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. തന്റെ പേരിൽ കേസില്ലെന്നും സജി ചെറിയാൻ പറഞ്ഞു. പരാതികൾ നിലനിൽക്കുന്നതല്ലെന്നാണ് പോലീസ് കണ്ടെത്തിയത്. തടസ ഹർജിയിൽ കോടതി തുടർ നടപടി സ്വീകരിക്കും. സത്യപ്രതിജ്ജയെ കുറിച്ച് മുഖ്യമന്ത്രി പറയുമെന്നും ഇതുസംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

    തനിക്കെതിരെ കേസില്ലെന്ന കാര്യം പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സജി ചെറിയാൻ മാധ്യമപ്രവർത്തകരെ കണ്ടത്.

    ‘എം.എല്‍.എ. സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എടുത്ത തീരുമാനം നിങ്ങളുടെ മുന്നിലില്ലേ. എന്ത് ഭരണഘടനാവിരുദ്ധമായ പ്രസംഗം നടത്തിയെന്നാണ് പറയുന്നത്. എം.എല്‍.എയായി ഇരിക്കുന്നയാള്‍ക്ക് മന്ത്രിയാവാന്‍ എന്താണ് അയോഗ്യത. ഞാന്‍ നിയമവിരുദ്ധമായി പറഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും താത്പര്യം സംരക്ഷിക്കാന്‍ ഞാന്‍ രാജിവെച്ചു. അതാണ് എന്റെ മാന്യത. ആ മാന്യതയെപ്പറ്റി ആരും പറഞ്ഞില്ലല്ലോ.’- സജി ചെറിയാന്‍ പറഞ്ഞു.

    Also Read- സജി ചെറിയാൻ വീണ്ടും മന്ത്രി; നാളെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു

    പോസിറ്റീവായി ചിന്തിക്കൂവെന്നേ തനിക്ക് ഇപ്പോഴും പറയാനുള്ളൂവെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ചെയ്ത സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വീണ്ടും കാണാമെന്നും പറഞ്ഞാണ് സജി ചെറിയാൻ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

    Published by:Anuraj GR
    First published: