HOME » NEWS » Kerala » MY STAND IS ALSO EXPLAINED BY THE PARTY SAYS FINANCE MINISTER THOMAS ISAAC

'ആരുടെ വട്ട് എന്ന് ചോദിച്ചതിൽ പാർട്ടി വിശദീകരിച്ചത് തന്നെയാണ് എന്‍റെയും നിലപാട്'- ധനമന്ത്രി തോമസ് ഐസക്

'എനിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിയെ എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത് ആദ്യമെങ്കിൽ അതൊരു നല്ല കാര്യമാണ്'

News18 Malayalam | news18-malayalam
Updated: December 2, 2020, 5:07 PM IST
'ആരുടെ വട്ട് എന്ന് ചോദിച്ചതിൽ പാർട്ടി വിശദീകരിച്ചത് തന്നെയാണ് എന്‍റെയും നിലപാട്'- ധനമന്ത്രി തോമസ് ഐസക്
ധനമന്ത്രി തോമസ് ഐസക്
  • Share this:
കൊല്ലം: കെഎസ്എഫ്ഇ, സിഎജി റിപ്പോർട്ട് വിവാദങ്ങളിൽ വിശദീകരണവുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ആരുടെ വട്ട് എന്ന് ചോദിച്ചതിൽ പാർട്ടി വിശദീകരിച്ചുണ്ട്, അതു തന്നെയാണ് തന്‍റെയും നിലപാട് എന്ന് ഐസക് പറഞ്ഞു. ഇങ്ങനെയാണ് തങ്ങളുടെ പാർട്ടിയെന്നും കൊല്ലത്തു നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി തന്നെ നല്ലതു പറഞ്ഞിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. തനിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മന്ത്രിയെ എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത് ആദ്യമെങ്കിൽ അതൊരു നല്ല കാര്യമാണ്. ശിക്ഷ വിധിക്കാനുള്ള കമ്മിറ്റിയല്ല എത്തിക്സ് കമ്മിറ്റി. സിഎജി റിപ്പോർട്ട് ഗൂഢ പദ്ധതിയാണെന്നും ഐസക് പറഞ്ഞു.

Also Read- ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും; നിയമസഭാ ചരിത്രത്തിൽ ആദ്യം

കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും ഐസക് പറഞ്ഞു. ബിജെപിയും കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ട്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ കാശ് വാങ്ങിയവരുടെ പേര് അടക്കം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കമ്മിറ്റിയിൽ സിഎജി നിഗമനങ്ങളുടെ മെറിറ്റ് ചർച്ച ചെയ്യാം. റിപ്പോർട്ട് ചട്ടപ്രകാരമല്ല. സംശയമുള്ള ഓരോ കാരണത്തിലും വിശദീകരണം തേടണം. വിശദീകരണം തള്ളിയാൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Also Read- 'പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറഞ്ഞോളാം': ധനമന്ത്രി തോമസ് ഐസക്ക്

നിയമസഭയ്ക്കു മുന്നിൽ താൻ തെറ്റിദ്ധരിക്കപ്പെടാൻ കാരണം എജിയുടെ തെറ്റായ നടപടിയെന്നും തോമസ് ഐസക് പറഞ്ഞു. സ്പീക്കർക്ക് നൽകിയ കത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും അഭ്യർഥിച്ചതായി മന്ത്രി പറഞ്ഞു. സ്പീക്കർക്ക് സിഎജിയുടെ വിശദീകരണവും തേടാവുന്നതാണെന്നു മന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: December 2, 2020, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories