നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചങ്ങനാശ്ശേരി മാനസികാരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണങ്ങൾ; ഒരാഴ്ചയ്ക്കിടെ മരിച്ചത് 3 പേർ

  ചങ്ങനാശ്ശേരി മാനസികാരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണങ്ങൾ; ഒരാഴ്ചയ്ക്കിടെ മരിച്ചത് 3 പേർ

  ആശുപത്രിയിൽ കൊടിയ പീഡനമാണ് നടക്കുന്നതെന്ന് നാട്ടുകാർ

  chenganasseri mental health

  chenganasseri mental health

  • Share this:
  ചങ്ങനാശ്ശേരി: പായിപ്പാട് പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലാണ് ദുരൂഹത നിറഞ്ഞ മരണങ്ങൾ തുടർക്കഥയാകുന്നത്. മുക്കൂട്ടുതറ സ്വദേശിയായ ഷെറിൻ ഈ മാസം 23ന് മരിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഷെറിൻ മരിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം നാലുപേർ ദേഹാസ്വാസ്ഥ്യ ലക്ഷണങ്ങൾ കാണിച്ചു. ഇതിൽ ഒരാളായ തിരുവനന്തപുരം സ്വദേശി ഗിരീഷ് (55) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

  മൂന്നാമത്തെയാൾ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ്. മാനസികാസ്വാസ്ഥ്യമുള്ള തൃക്കൊടിത്താനം സ്വദേശി ജേക്കബ് യൂഹാനോൻ (21) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗിരീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. നാലുദിവസം ആശുപത്രിയിൽ കിടന്നതിനാൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചില്ലെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ബന്ധുക്കൾ പരാതി നൽകിയിട്ടില്ല.

  Also read: 'മോളെ ആരോ കടത്തിക്കൊണ്ടുപോയതാണ്'; ദേവനന്ദയുടെ അമ്മ ധന്യ

  മാനസികാരോഗ്യകേന്ദ്രം അടച്ചുപൂട്ടണമെന്ന് നാട്ടുകാർ

  മരണങ്ങൾ തുടർക്കഥ ആയതോടെ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് ഇന്ന് പുതുജീവൻ ആശുപത്രിയിൽ ഉണ്ടായത്. ആശുപത്രിയിൽ കൊടിയ പീഡനമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ ലഹരി വിമോചന ചികിത്സയിൽ കഴിയുന്നവരും ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണങ്ങൾ ഉണ്ടായിട്ടും തങ്ങളെ അറിയിച്ചില്ലെന്ന് ഇവർ പറയുന്നു. ഇവരുടെ ബന്ധുക്കളും സ്ഥാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

  മരണത്തിന് കാരണം എന്ത്? ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ

  ആദ്യമരണം ഉണ്ടായ ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്ഥാപനത്തിൽ എത്തിയിരുന്നതായി കോട്ടയം ഡിഎംഒ ജേക്കബ് വർഗീസ് പറഞ്ഞു. മൂന്നാമത് മരിച്ച ജേക്കബ് യൂഹാനോന്റെ സാമ്പിളുകൾ കൊച്ചി അമൃത ആശുപത്രിയിൽ വിഷ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധന ഫലം ആണ് നിർണായകമാവുക. ലഹരി വിമുക്ത കേന്ദ്രം കൂടി ആണെങ്കിലും മരിച്ചവരെല്ലാം മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്നവരാണ്. മാനസിക രോഗികൾ തുടർച്ചയായി മരുന്നു കഴിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ മരണകാരണമാകാം എന്നും സംശയിക്കുന്നുണ്ട്. ഇത്രയധികം പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ കൊറോണ, നിപ്പാ അടക്കമുള്ള വൈറസുകളുടെ പരിശോധന നടത്തിയിരുന്നതായി ഡിഎംഒ പറഞ്ഞു. എന്നാൽ ഇവയൊന്നും മരണകാരണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

  അതേസമയം സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കള്‍ അതിന് തയ്യാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിര്‍ബന്ധമായും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശം നല്‍കി. എന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

  പോലീസ് പറയുന്നത്

  രണ്ട് മരണങ്ങളിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെറിൻ, ജേക്കബ് യൂഹാനോൻ എന്നിവരുടെ മരണങ്ങളിലാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തുമെന്ന് തൃക്കൊടിത്താനം സിഐ സാജു വർഗീസ്  അറിയിച്ചു.
  First published:
  )}