കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് കയറ്റിവിട്ട സവാളലോറി ചരക്കടക്കം അപ്രത്യക്ഷമായതില്‍ ദുരൂഹതതുടരുന്നു. ലോറിയുടെ നമ്പര്‍ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും 25 ടൺ സവാളയുമായി പുറപ്പെട്ട ലോറി കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെത്തേണ്ടതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി കാണാതായതോടെ വ്യാപാരി വിതരണക്കാരെ ബന്ധപ്പെട്ടു.
വ്യാജനമ്പറുകളുപയോഗിച്ച് ചരക്ക് കടത്ത് പതിവാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിലയേറി നില്ക്കുന്ന സമയത്ത് റബറും മറ്റും കടത്തിയ സംഭവങ്ങളുണ്ട്. മോഷ്ടിക്കുന്ന ലോറികളാകും ഇതിനായി ഉപയോഗിക്കുക. ചരക്കിന്റെ പണവും പൊളിക്കാൻ നല്കുന്ന ലോറിയുടെ പണവും കണക്കാക്കിയാല്‍ വന്‍ തുകയാവും തട്ടിപ്പുകാര്‍ക്ക് ലഭിക്കുക.സവാള കടത്തിലൂടെ 20 ലക്ഷത്തോളം രൂപ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.