ബാലഭാസ്കറിന്റെ അപകടമരണം: ദുരൂഹതകൾ വൈകാതെ നീങ്ങുമെന്ന് ക്രൈംബ്രാഞ്ച്

ഡ്രൈവർ അർജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകൾ നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

news18
Updated: June 15, 2019, 7:27 AM IST
ബാലഭാസ്കറിന്റെ അപകടമരണം: ദുരൂഹതകൾ വൈകാതെ നീങ്ങുമെന്ന് ക്രൈംബ്രാഞ്ച്
Balabhaskar 875
  • News18
  • Last Updated: June 15, 2019, 7:27 AM IST
  • Share this:
തിരുവനന്തപുരം:  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച ദുരൂഹതകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ക്രൈംബ്രാഞ്ച്. ഇതുവരെയുള്ള അന്വേഷണത്തിൽ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.ഡ്രൈവർ അർജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകൾ നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാളിപ്പോൾ നാട്ടിലുണ്ടെന്നും നിരീക്ഷണത്തിലാണെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Also Read-സ്വർണക്കടത്ത് കേസ് പ്രതികൾ ബാലഭാസ്കറിന്‍റെ മാനേജർമാരായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ലക്ഷ്മി

കേസ് ഏറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ അർജുനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന വാദത്തിൽ ഉറച്ച് നിന്ന അർജുനെതിരെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം പിന്നീട് ശേഖരിച്ചത്. ലഭിച്ച ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിക്കുന്നുണ്ട്.എന്നാൽ രക്തം,തലമുടി എന്നിവയുടെ ഫോറൻസിക് പരിശോധയുടെ പൂർണ്ണ ഫലം ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമുണ്ടാകു. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലേ ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും മൊഴിമാറ്റിയതിനും തെളിവുകൾ നശിപ്പിച്ചതിനും കേസെടുക്കാനാവൂഎന്നാണ് പൊലീസ് നിലപാട്.

Also Read-ബാലഭാസ്ക്കറിന്‍റെ മരണം: ദുരൂഹതയുണർത്തി ഫേസ്ബുക്ക് കുറിപ്പുകളുടെ എഡിറ്റിങ്ങ്; ആരാണ് പേജ് കൈകാര്യം ചെയ്യുന്നുവെന്നതിലും അവ്യക്തത

സംശയത്തിന്റെ നിഴലിൽ‌ ഉണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി ഉടമകളെയും ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബാലഭാസ്കറിന് പാലക്കാട് ഭൂമിയുള്ള കാര്യവും കെട്ടിട നിർമ്മാണത്തിന് പണം കടം വാങ്ങിയതും ആദ്യ ഘട്ടത്തിൽ തന്നെ ഡോ രവീന്ദ്രൻ പറഞ്ഞിരുന്നുവെന്നാണ് വിവരം.

ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തായ പ്രകാശ് തമ്പി,വിഷ്ണു എന്നിവർ സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് ബാലഭാസ്കറിന്റെ അപകടമരണം വീണ്ടും വിവാദത്തിലാകുന്നത്. തന്റെ മകന്റെത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി ബാലഭാസ്കറിന്റെ അച്ഛനും രംഗത്തെത്തിയതോടെയാണ് അന്വേഷണം കൂടുതൽ സങ്കീർണ്ണമായത്.

First published: June 15, 2019, 7:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading