ഏഴ് വർഷത്തെ അനുഭവ സമ്പത്ത് അവകാശപ്പെടുന്ന കമ്പനി തുടങ്ങിയത് 2017 ൽ; ഗാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയോ?

ഗാലക്‌സോണ്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത് 2017 ജൂലൈ പത്തിനാണ്. പിന്നെങ്ങനെ ഏഴു വര്‍ഷത്തെ പ്രവർത്തി പരിചയം എന്നത് പ്രധാന ചോദ്യം.

News18 Malayalam | news18
Updated: February 14, 2020, 4:21 PM IST
ഏഴ് വർഷത്തെ അനുഭവ സമ്പത്ത് അവകാശപ്പെടുന്ന കമ്പനി തുടങ്ങിയത് 2017 ൽ; ഗാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയോ?
ഗാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയോ?
  • News18
  • Last Updated: February 14, 2020, 4:21 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ സിംസ് പദ്ധതിയുടെ നടത്തിപ്പുകാരായ ഗാലക്‌സോണ്‍ തട്ടിക്കൂട്ട് കമ്പനിയെന്ന ആരോപണം ബലപ്പെടുന്നു. ലോകോത്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കെല്‍ട്രോണ്‍ ഏര്‍പ്പെടുത്തിയ കമ്പനിക്ക് അതിനുള്ള പ്രവൃത്തി പരിചയം ഇല്ലെന്നതിനും തെളിവുകളാണ് പുറത്തുവന്നത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു നല്‍കേണ്ട രേഖകളും കമ്പനി മറച്ചുവച്ചു. ഗാലക്‌സോണിന് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നും ഗള്‍ഫ് നാടുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇതേ കമ്പനി ആണെന്നുമായിരുന്നു ഗാലക്‌സോണിന് കരാര്‍ നല്‍കിയതിനെ ന്യായീകരിക്കാന്‍ കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞത്. ഈ വാദം പൊള്ളയാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇന്നു പുറത്തു വന്നത്.

ALSO READ: കരാറുകൾ സുതാര്യം; സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ നിഷേധിച്ച് കെൽട്രോൺ 

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ അനുസരിച്ച് ഗാലക്‌സോണ്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത് 2017 ജൂലൈ പത്തിനാണ്. പിന്നെങ്ങനെ ഏഴു വര്‍ഷത്തെ പ്രവർത്തി പരിചയം എന്നത് പ്രധാന ചോദ്യം.

കമ്പനിയുടെ ഡയറക്ടര്‍മാരുടെ ട്രാക്ക് റെക്കോര്‍ഡും അത്ര മെച്ചമല്ല. ഓഹരി ഉടമകളില്‍ പ്രധാനിയായ ബെര്‍ണാര്‍ഡ് രാജ് കുരിശപ്പന്‍ ലോറന്‍സ് എന്ന നെയ്യാറ്റിന്‍കര സ്വദേശിയാണ്. ഇയാള്‍ നേരത്തേ നടത്തിയിരുന്നത് ബെര്‍ഡാണ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. തൊഴിലാളി സമരത്തെ തുടര്‍ന്ന് ഈ സ്ഥാപനം പൂട്ടിപ്പോകുകയായിരുന്നു.

രണ്ടാമത്തെ ഡയറക്ടര്‍ അബ്ദുള്‍ റഷീദ് പക്കീര്‍ എന്നയാളാണ്. അബ്ദുള്‍ റഷീദിന്റെ വ്യവസായ പരിചയം ടെക്‌സറ്റൈല്‍ രംഗത്തും വിദ്യാഭ്യാസരംഗത്തുമാണ്.  മൂന്നാമത്തെ ഡയറക്ടര്‍ ലിസി ന്യൂനെസിന് വ്യവസായ രംഗത്തു മുന്‍ പരിചയവമുമില്ല. കമ്പനി വ്യവഹാരങ്ങളിലെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് 5 വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അയോഗ്യരാക്കിയവരാണ് അബ്ദുള്‍ മുഹമ്മദ് റഷീദും ബെര്‍ണാര്‍ഡും എന്നും രേഖകള്‍ പറയുന്നു.

ALSO READ: ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് DGP വക ആഡംബര വാഹനം; വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ച്

ഇത്രയും മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളവര്‍ നേതൃത്വം നല്‍കുന്ന കമ്പനിയെ ആണ് പൊലീസ് ആസ്ഥാനത്ത് യഥേഷ്ടം വിഹരിക്കാന്‍ ആഭ്യന്തര വകുപ്പ് അനുവാദം നല്‍കിയത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാകണം പ്രധാന കരാറുകള്‍ നല്‍കേണ്ടതെന്ന സാമാന്യ യുക്തിയും ഇവിടെ അട്ടിമറിക്കപ്പെട്ടു. ലാഭത്തിലല്ലെന്നു മാത്രമല്ല, നഷ്ടത്തിലാണ് ഗ്ലാക്‌സോണിന്റെ പ്രവര്‍ത്തനമെന്നും രേഖകള്‍ പറയുന്നു.

പൊലീസ് ആസ്ഥാനത്തെ സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സ്വകാര്യ സ്ഥാപനങ്ങളുടെ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് സിംസ്. കെല്‍ട്രോണിനെയാണ് പദ്ധതി നടത്തിപ്പിനുള്ള ഏജന്‍സിയായി നിശ്ചയിച്ചത്. എന്നാല്‍ കെല്‍ട്രോണ്‍ ഉപ കരാറിലൂടെ സ്വകാര്യ സ്ഥാപനമായ ഗാലക്‌സോണിനെ പദ്ധതി ഏല്പിക്കുകയായിരുന്നു.

പൊലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് അനുവദിച്ച സ്ഥലത്ത് ഗാലക്‌സോണ്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു. അതീവ സുരക്ഷാ മേഖലയായ പൊലീസ് ആസ്ഥാനത്ത് ഗാലക്‌സോണ്‍ എന്ന സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനം. സ്വകാര്യ കമ്പനിയെ കരാര്‍ ഏല്പിച്ച വിവരം മറച്ചുവച്ചായിരുന്നു കെല്‍ട്രോണിന്റേയും പൊലീസിന്റെയും നീക്കങ്ങള്‍.
First published: February 14, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading