ഉദയംപേരൂർ കസ്റ്റഡി മരണം: തലയ്ക്കേറ്റ ക്ഷതം മരണകാരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
News18 Malayalam
Updated: January 14, 2021, 8:17 PM IST

ഉദയംപേരൂർ കസ്റ്റഡി മരണം
- News18 Malayalam
- Last Updated: January 14, 2021, 8:17 PM IST
ഷെഫീക്കിന്റെ മരണം സംബന്ധിച്ച ദുരൂഹത പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയായപ്പോഴും അവസാനിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
തലയിലെ പരിക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. അതേസമയം പരിക്ക് വീഴ്ച മൂലമോ മർദ്ദനം മൂലമോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഇതിനായി ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കണം. ഷെഫീക്കിന്റെ ശരീരത്തിൽനിന്നും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തു വന്നാൽ മരണം കൊലപാതകമാണോ എന്ന് വ്യക്തമാകും. Also Read പി.വി അബ്ദുൽ വഹാബ് MP സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; നിയമസഭയിലേക്ക് മത്സരിക്കാൻ മുസ്ലിം ലീഗിലെ പ്രമുഖർ ഒരുങ്ങുന്നു
തലയിലെ പരിക്ക് കൂടാതെ നെറ്റിയിലും ഒരു മുറിവുണ്ട്. മറ്റ് ശരീരഭാഗങ്ങളിൽ എവിടെയും കാര്യമായ മുറിവുകളോ ക്ഷതങ്ങളോ ഇല്ല എന്നാണ് ഫോറൻസിക്ക് പരിശോധനയിൽ കണ്ടെത്തിയത്. മരണകാരണം മറ്റ് രോഗങ്ങൾ മൂലം അല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തലയിലെ പരിക്കിൽ നിന്നും ആണ് തലച്ചോറിനുള്ളിൽ രക്തം കട്ട പിടിച്ചത്. ഇതാണ് വേഗത്തിലുള്ള മരണത്തിലേക്ക് നയിച്ചത്.
ദുരൂഹത തുടരുന്നു....
ഷെഫീക്കിന് അപസ്മാരം ഉണ്ടായി എന്നാണ് ജയിൽ അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് പലതവണ സംഭവിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് നിലത്ത് വീണിരുന്നതായും ജയിൽ അധികൃതർ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴും അപസ്മാരം സംഭവിച്ച് വീൽചെയറിൽ നിന്നും ഷെഫീക്ക് വീണതായി പറയുന്നുണ്ട്. നെറ്റിയിൽ ഉണ്ടായ മുറിവ് ഇതുമൂലം ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആന്തരിക രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ഇന്ന് കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗത്തിൽ ശസ്ത്രക്രിയ നടത്താൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കായി ഇന്നലെ ഷെഫീക്കിന്റെ തലയിലെ മുടി മുറിച്ചപ്പോൾ ആണ് തലയിൽ മുറിവ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നത്. ഇതോടെയാണ് ബന്ധുക്കൾ കസ്റ്റഡിയിൽ പോലീസ് മർദ്ദിച്ചതായി ആരോപണം ശക്തമാക്കിയത്. പോസ്റ്റുമോർട്ടം പരിശോധനയ്ക്കുശേഷം ഷഫീഖിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോസ്റ്റ്മോർട്ടം പരിശോധന ആരംഭിച്ചത്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഉള്ള ചട്ടങ്ങൾ പരിഗണിച്ച് വീഡിയോ റെക്കോർഡിങ് അടക്കം നടത്തിയിട്ടുണ്ട്. രാവിലെ എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കസ്റ്റഡി മരണം ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.
സബ്കളക്ടർ എ വഴിയിൽ തടഞ്ഞു നിർത്തി കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു ബഹളം. സംഭവത്തിൽ ജയിൽവകുപ്പ് ഡി ഐ ജി സാം തങ്കയ്യൻ ഡോക്ടർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാരിൽ നിന്നും നാളെ വിവരങ്ങൾ ശേഖരിക്കും എന്നാണ് വിവരം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ രഞ്ജു രവീന്ദ്രൻ ഉൾപ്പെടെയുള്ള ഡോക്ടർമാരിൽ നിന്നും മരണകാരണം സംബന്ധിച്ച വിവരങ്ങൾ ആരായും.
തലയിലെ പരിക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. അതേസമയം പരിക്ക് വീഴ്ച മൂലമോ മർദ്ദനം മൂലമോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഇതിനായി ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കണം. ഷെഫീക്കിന്റെ ശരീരത്തിൽനിന്നും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തു വന്നാൽ മരണം കൊലപാതകമാണോ എന്ന് വ്യക്തമാകും.